എംഎസ് സൊല്യൂഷനും സൈലവും ചോദ്യ പേപ്പർ ചോർത്തുന്നു, പരാതി നൽകിയിട്ടും നടപടിയില്ല; കെഎസ്‌യു

സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുൾപ്പെടുന്ന ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് കെഎസ്‌യു കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് വി ടി സൂരജ്.

കോഴിക്കോട്: യൂട്യൂബ് ചാനൽ വഴി ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുൾപ്പെടുന്ന ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് കെഎസ്‌യു കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് വി ടി സൂരജ്. പരീക്ഷയെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇത് ആദ്യത്തെ സംഭവമല്ല നടക്കുന്നതെന്നും സൂരജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എംഎസ് സൊല്യൂഷനും സൈലവും ചോദ്യ പേപ്പർ ചോർത്തുന്നു എന്ന് പരാതി നൽകിയിരുന്നു. ‍ഡിഡിഇക്ക് പരാതി ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തിരുന്നു. റിപ്പോർട്ട് കൊടുത്തെങ്കിലും വിദ്യാഭ്യാസ വകുപ്പ് നടപടി എടുത്തില്ല. ട്യൂഷൻ സെൻ്ററിൻ്റെ മറവിൽ കള്ളപ്പണം വരുന്നു. ഇങ്ങനെ പ്രവർത്തിക്കുന്ന ട്യൂഷൻ സെൻ്ററുകളെ കേന്ദ്രീകരിച്ച് ഇഡി, വിജിലൻസ് അന്വേഷണം വേണമെന്നും ഇത്തരത്തിലുള്ള പ്രവണതകൾ കുട്ടികളുടെ ഭാവി നശിപ്പിക്കുകയാണെന്നും വി ടി സൂരജ് പറഞ്ഞു.

Also Read:

Kerala
ചോദ്യപേപ്പര്‍ ചോര്‍ച്ച; വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം, മുഖം നോക്കാതെ നടപടിവേണമെന്ന് സിപിഐ

എം എസ് സൊല്യൂഷൻസിലെ ഷുഹൈബിൻ്റെ വളർച്ച അന്വേഷിക്കണം. അധ്യാപകർക്ക് വലിയ തുക ഓഫർ ചെയ്താണ് ഇവിടെ ക്ലാസെടുക്കുന്നത്. ക്ലാസ്സ് എടുക്കാൻ പോകുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാവണമെന്നും സൂരജ് മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിൻ്റെ മേളകൾ ഇവർ സ്പോൺസർ ചെയ്യുന്നതുകൊണ്ടാണ് അന്വേഷണം നടക്കാത്തതെന്നും സൂരജ് കൂട്ടി ചേർത്തു.

content highlights- MS solution and xylum leak question paper, no action despite complaint; VT Suraj

To advertise here,contact us