ഗവർണർ പങ്കെടുക്കുന്ന ചടങ്ങിൽ കറുപ്പിന് വിലക്ക്; മാതാപിതാക്കള്‍ക്ക് നിര്‍ദേശവുമായി പ്രിന്‍സിപ്പാൾ

മാതാപിതാക്കളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് ചടങ്ങിലേക്ക് കറുത്ത നിറത്തിലുള്ള വസ്ത്രം ധരിക്കരുതെന്ന നിര്‍ദേശമുള്ളത്

തിരുവനന്തപുരം: മംഗലാപുരത്ത് ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രത്തിന് വിലക്ക്. ബിഷപ്പ് പെരേര മെമ്മോറിയല്‍ സ്‌കൂളിന്റെ വാര്‍ഷികാഘോഷ ചടങ്ങിലാണ് കറുത്ത വസ്ത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

മാതാപിതാക്കളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് ചടങ്ങിലേക്ക് കറുത്ത നിറത്തിലുള്ള വസ്ത്രം ധരിക്കരുതെന്ന നിര്‍ദേശമുള്ളത്.

Also Read:

Kerala
കാറില്‍ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; കുറ്റക്കാരോട് ഒരു വിട്ടുവീഴ്ചയും പാടില്ല: മുഖ്യമന്ത്രി

സന്ദേശത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത് പൊലീസിന്റെ നിര്‍ദേശമാണോ സ്‌കൂള്‍ അധികൃതരുടേതാണോ എന്നതില്‍ വ്യക്തതയില്ല. പ്രിന്‍സിപ്പാളാണ് സന്ദേശം പങ്കുവെച്ചിരിക്കുന്നത്. കറുത്ത വസ്ത്രത്തിന് വിലക്കേര്‍പ്പെടുത്തിയതിന്റെ കാരണം വ്യക്തമല്ല. ബുധനാഴ്ച 3.55നാണ് സ്‌കൂളിന്റെ 46-ാം വാര്‍ഷിക ചടങ്ങുകള്‍ നടക്കുന്നത്.

Content Highlight: Ban imposed for wearing black dress in program attended by governor in Mangalore

To advertise here,contact us