കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് അറസ്റ്റിൽ

കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാൻ ഓം പ്രകാശിന് നോട്ടീസ് നൽകിയിരുന്നു

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് അറസ്റ്റിൽ. ബാറിലുണ്ടായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട കേസിലാണ് പൊലീസ് ഓം പ്രകാശിനെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാൻ ഓം പ്രകാശിന് നോട്ടീസ് നൽകിയിരുന്നു. എന്നിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് നടപടി.

കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ഈഞ്ചക്കലിലുള്ള ബാറിൽ സംഘർഷമുണ്ടായത്. മറ്റൊരു ഗുണ്ടാനേതാവായ ഡാനി ബാറിൽ വെച്ച് നടത്തിയ ഡിജെ പാർട്ടിയില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു ഓംപ്രകാശും സുഹൃത്തായ നിധിനും. ഇതിനിടയിലാണ് ഇരു വിഭാ​ഗക്കാര്‍ തമ്മിൽ സംഘർഷമുണ്ടായത്. വിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും ഓം പ്രകാശും സുഹൃത്ത് നിധിനും രക്ഷപ്പെട്ടിരുന്നു. ഓം പ്രകാശിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

Content Highlights: Notorious gang leader Om Prakash arrested

To advertise here,contact us