ആദിവാസി യുവാവിനെ കാറില്‍ വലിച്ചിഴച്ച സംഭവം; 'ശക്തമായ നിയമനടപടി സ്വീകരിക്കും', മാതനെ സന്ദർശിച്ച് മന്ത്രി

'മാതനിപ്പോൾ നിലവിൽ അപകടനിലയിലല്ല'

കൽപ്പറ്റ:റോഡിലൂടെ വലിച്ചിഴക്കപ്പെട്ട് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആദിവാസി യുവാവ് മാതനെ സന്ദർശിച്ച് മന്ത്രി ഒ ആർ കേളു. പരിക്കുകളെ കുറിച്ച് മന്ത്രി വിശദമായി ചോ​ദിച്ചറിഞ്ഞു. കഴിഞ്ഞ ദിവസമാണ് മാതന് നേരെ ആക്രമണമുണ്ടായത്. അരയ്ക്കും കൈകാലുകൾക്കും സാരമായി പരിക്കേറ്റ മാതനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിനെ റോഡിലൂടെ അരകിലോമീറ്ററോളം വലിച്ചിഴച്ചെന്നാണ് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തിയത്.

മാതനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ പ്രതികളെ കസ്റ്റഡിയിലെടുത്തതായി മന്ത്രി ഒ ആർ കേളു പറഞ്ഞു. വാഹനം ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് ചേർത്താണ് കേസെടുത്തിട്ടുളളത്. ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. മാതൻ അപകടനില തരണം ചെയ്തു. പക്ഷേ പിൻ ഭാ​ഗത്ത് കാര്യമായ പരിക്കുണ്ടെന്നും മന്ത്രി അറിയിച്ചു.

മാനന്തവാടി പുൽപള്ളി റോഡില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. KL 52 H 8733 എന്ന കാറില്‍ എത്തിയ സംഘം മാതനെ റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു. വാക്ക് തർക്കമാണ് മാതനെ റോഡിലൂടെ വലിച്ചിഴക്കാൻ കാരണമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. രണ്ട് കാറുകളിൽ എത്തിയ വിനോദ സഞ്ചാരികളാണ് വലിച്ചിഴച്ചതെന്നും നാട്ടുകാർ പറയുന്നു.

Also Read:

Kerala
'കേരള മോഹൻ ഭാഗവതാണ് പി മോഹനൻ, ആർഎസ്എസിൻ്റെ കോർട്ടിലേക്ക് ബോൾ ഇട്ടു കൊടുത്തു'; അബിൻ വർക്കി

ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടു പോയ സംഭവത്തിലും മന്ത്രി പ്രതികരിച്ചു. സംഭവത്തിൽ വ്യക്തമായ ​ഗൂഡാലോചന നടന്നിട്ടുണ്ട്. ആബുലൻസ് വിളിച്ച സമയത്ത് ബോഡി എടുക്കുന്നില്ലെന്നാണ് പറഞ്ഞത്. പിന്നീട് ബോഡി എടുക്കുന്ന സമയത്ത് ആബുലൻസ് വെറൊരു രോ​ഗിയുമായി തിരുനെല്ലി ഭാ​ഗത്തേയ്ക്ക് പോയി. മൂന്നു മണി ആയപ്പോളാണ് ബോഡി എടുക്കുന്ന കാര്യം അറിയിച്ചത്. പ്രെമോട്ടറോട് പറയുന്നത് വീഡിയോയിൽ വ്യക്തമാണ്. നിന്റെ ജോലി തെറിപ്പിക്കും എന്ന് പറയുന്നതടക്കം വീഡിയോയിൽ ഉണ്ട്. മറ്റ് ആംബുലൻസുകൾ ഉപയോ​ഗപ്പെടുത്താതെ ഓട്ടോറിക്ഷ വിളിച്ച് കൊണ്ടു പേയത് സംശയാസ്പദമായ സംഭവമാണെന്ന് മന്ത്രി പറഞ്ഞു.

Content Highlights: Minister OR Kelu Visit Maathan, Who attacked by youngsters at Wayanad, Mananthavady

To advertise here,contact us