ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; ഏഴ് ജില്ലകളില്‍ മഴയ്ക്ക് സാധ്യത

പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴ മുന്നറിയിപ്പുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യതയെന്ന് അറിയിച്ചിരിക്കുന്നത്.

Also Read:

Kerala
നിരത്തിൽ കൂടുതലും സർക്കാർ ഫ്ലക്സുകൾ; ആർക്ക് പിഴ ചുമത്തുമെന്നറിയാതെ തദ്ദേശ സ്ഥാപനങ്ങൾ

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്താണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്. വരും ദിവസങ്ങളില്‍ ശക്തിപ്രാപിക്കുന്ന ന്യൂനമര്‍ദ്ദം തമിഴ്‌നാട് ഭാഗത്തേക്ക് നീങ്ങിയേക്കും. തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

Content Highlight: Rain alert as low pressure area formed in bay of bengal

To advertise here,contact us