വയനാട്ടിൽ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികൾ കൂടി പിടിയിൽ

ഇതോടെ കേസിൽ മുഴുവൻ പ്രതികളും പിടിയിലായി

വയനാട്: മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിൽ വലിച്ചിഴച്ച സംഭവത്തിൽ രണ്ട് പ്രതികൾ കൂടി കസ്റ്റഡിയിൽ. നബീൽ കമർ, വിഷ്ണു എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ മുഴുവൻ പ്രതികളും പിടിയിലായി.

Also Read:

National
എട്ട് മാസത്തിനിടെ എലിയുടെ കടിയേറ്റത് 15 തവണ; വാക്‌സിന്റെ അളവ് കൂടിയതിനെ തുടര്‍ന്ന് 15കാരിയുടെ ശരീരം തളര്‍ന്നു

ഇന്നലെ കേസിൽ രണ്ട് പ്രതികൾ പിടിയിലായിരുന്നു. ഹര്‍ഷിദ്, അഭിറാം എന്നിവരാണ് ഇന്നലെ പിടിയിലായത്. ബസ് യാത്രക്കിടെയാണ് ഹര്‍ഷിദിനെയും അഭിറാമിനെയും കസ്റ്റഡിയില്‍ എടുത്തത്. ബെംഗളൂരു ബസില്‍ കല്‍പ്പറ്റയിലേക്ക് വരുന്നതിനിടെ ഇരുവരേയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു.

ഞായറഴ്ചയാണ് കൂടല്‍ക്കടവ് തടയിണയില്‍ കുളിക്കാന്‍ എത്തിയ യുവാക്കള്‍ ചെമ്മാട് ഉന്നതിയിലെ മാതനെ വാഹനത്തില്‍ വലിച്ചിഴച്ച് പരിക്കേല്‍പ്പിച്ചത്. അരകിലോമീറ്ററോളമാണ് മാതനെ പ്രതികള്‍ റോഡിലൂടെ വലിച്ചിഴച്ചത്. മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് മാതന്‍. അദ്ദേഹത്തെ ഇന്ന് മന്ത്രി ഒ ആര്‍ കേളു സന്ദര്‍ശിച്ചിരുന്നു. പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു.

Content Highlights: Two more arretsed at attrocity against Tribal man at wayanad

To advertise here,contact us