ഉറങ്ങുന്നതിനിടെ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; നിലയ്ക്കലിൽ ശബരിമല തീർത്ഥാടകന് ദാരുണാന്ത്യം

തമിഴ്നാട് തിരുവള്ളൂർ വെങ്കൽ സ്വദേശി ഗോപിനാഥ് (25) ആണ് മരിച്ചത്

പത്തനംതിട്ട: നിലയ്ക്കലിൽ ഉറങ്ങുന്നതിനിടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി ശബരിമല തീർത്ഥാടകന് ദാരുണാന്ത്യം. തമിഴ്നാട് തിരുവള്ളൂർ വെങ്കൽ സ്വദേശി ഗോപിനാഥ് (25) ആണ് മരിച്ചത്.

Also Read:

National
പാര്‍ലമെന്റ് സംഘര്‍ഷത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ്; നടപടി ബിജെപി എംപിയുടെ പരാതിയില്‍

വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ദർശനം കഴിഞ്ഞ് എത്തിയ ഗോപിനാഥ് നിലയ്ക്കലിൽ പാർക്കിങ് ഏരിയയിൽ നിലത്ത് കിടന്ന് ഉറങ്ങുകയായിരുന്നു. ഇതിനിടെ തമിഴ്നാട്ടിൽ നിന്ന് തീർത്ഥാടകരുമായി എത്തിയ ബസ് പിന്നിലേക്ക് എടുക്കുകയും ഗോപിനാഥിന്റെ ശരീരത്തിൽ കയറിയിറങ്ങുകയുമായിരുന്നു.

ഗോപിനാഥ് സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൃതദേഹം നിലയ്ക്കൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Content Highlights: Pilgrim died after getting into a bus at Nilakkal

To advertise here,contact us