വയനാട് ദുരന്ത ബാധിതര്‍ക്ക് പണം അടയ്ക്കാന്‍ നോട്ടീസ് അയച്ച് കെഎസ്എഫ്ഇ

അടിയന്തരമായി മുടങ്ങിയ തവണകള്‍ അടയ്ക്കാനാണ് നിര്‍ദേശം

കല്‍പ്പറ്റ: വയനാട് ദുരന്ത ബാധിതര്‍ക്ക് പണം അടയ്ക്കാന്‍ നോട്ടീസ് അയച്ച് കെഎസ്എഫ്ഇ. അടിയന്തരമായി മുടങ്ങിയ തവണകള്‍ അടയ്ക്കാനാണ് നിര്‍ദേശം. താല്‍ക്കാലിക പുനരധിവാസ കേന്ദ്രത്തില്‍ കഴിയുന്ന ചൂരല്‍ മലയിലെ രണ്ട് കുടുംബങ്ങള്‍ക്കാണ് നോട്ടീസ് ലഭിച്ചത്.

കെഎസ്എഫ്ഇ മേപ്പാടി ബ്രാഞ്ച് ആണ് നോട്ടീസ് നല്‍കിയത്. ദുരിത ബാധിതരില്‍ നിന്നും ഇഎംഐ അടക്കം പിടിക്കരുതെന്ന് നിര്‍ദേശം നേരത്തെ നല്‍കിയിരുന്നു. ഇതിനിടെയാണ് കെഎസ്എഫ്ഇ ഇത്തരത്തില്‍ നോട്ടീസ് അയച്ചത്.

Also Read:

Kerala
'അത്ഭുതപ്പെടുത്തുന്നു'; ഹെലികോപ്റ്റർ അനുവദിച്ചതിന് തുക ആവശ്യപ്പെട്ട കേന്ദ്ര നടപടിക്കെതിരെ ഹെെക്കോടതി

അതേസമയം, വയനാട് ദുരന്ത ബാധിതര്‍ക്ക് നല്‍കേണ്ട സഹായത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമം നടത്തണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു.

Content Highlights: wayanad landslide victims got noticefrom ksfe to pay chit mamount

To advertise here,contact us