നിക്ഷേപിച്ച തുക തിരികെ നല്‍കിയില്ല; കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ വെച്ച് ജീവനൊടുക്കി യുവാവ്

പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ സാബു ബാങ്കിനെ സമീപിച്ചിരുന്നു

ഇടുക്കി: കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്തു. കട്ടപ്പന മുളപ്പാശ്ശേരിയില്‍ സാബുവാണ് ജീവനൊടുക്കിയത്. കട്ടപ്പന റൂറല്‍ ഡെവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്പിലാണ് യുവാവ് ജീവനൊടുക്കിയത്. സാബു ഇന്നലെ ബാങ്കിലെത്തി നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ലഭിക്കാതായതോടെ ജീവനൊടുക്കുകയായിരുന്നുവെന്നാണ് ആരോപണം. വ്യാപാരിയാണ് മരണപ്പെട്ട സാബു.

Also Read:

Kerala
എസ്എന്‍ഡിപി സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ രമേശ് ചെന്നിത്തല; കോണ്‍ഗ്രസില്‍ ശക്തികേന്ദ്രം മാറുന്നോ?

നിരവധി തവണ സാബു പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാല്‍ പണം നല്‍കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായില്ല. മനം നൊന്ത് ബാങ്കില്‍ നിന്നും മടങ്ങിയ സാബു തിരിച്ച് ബാങ്കിലെത്തുകയും ജീവനൊടുക്കുകയുമായിരുന്നു.

Content Highlight: Youth killed self in bank after it refused to pay back invested money

To advertise here,contact us