മന്ത്രിയാകാനാകാത്തത് സമയദോഷം കൊണ്ട്: തോമസ് കെ തോമസ്

മന്ത്രിസ്ഥാനം സംബന്ധിച്ച് കേന്ദ്രനേതൃത്വം ചര്‍ച്ച നടത്തുന്നുണ്ട്

ആലപ്പുഴ: മന്ത്രിയാകാനാകാത്തത് സമയദോഷം കൊണ്ടെന്ന് എൻസിപി നേതാവ് തോമസ് കെ തോമസ് എംഎല്‍എ. പലവട്ടം ചര്‍ച്ച നടന്നിട്ടും ഫലം കണ്ടില്ല. ഇത് സമയദോഷം മൂലമാണെന്നാണ് എംഎല്‍എ പറയുന്നത്. മുന്‍ എംഎല്‍എ തോമസ് ചാണ്ടിയുടെ അനുസ്മരണ ദിനത്തോട് അനുബന്ധിച്ച് ചേന്നംങ്കരി സെയ്ന്റ് പോള്‍സ് മോര്‍ത്തോമാ പള്ളിയിലെ അദ്ദേഹത്തിന്റെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തോമസ് കെ തോമസ്.

മന്ത്രിസ്ഥാനം സംബന്ധിച്ച് കേന്ദ്രനേതൃത്വം ചര്‍ച്ച നടത്തുന്നുണ്ട്. തന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനം ശരത് പവാറിന്റേതാണ്. തോമസ് ചാണ്ടിയോട് നീതി കാണിക്കാന്‍ പറ്റിയില്ല. അത് ചെയ്യണമെന്നും തോമസ് കെ തോമസ് പറഞ്ഞു.

മുഖ്യമന്ത്രിക്ക് തന്നോട് എതിര്‍പ്പ് ഇല്ല. മന്ത്രിസ്ഥാനം സംബന്ധിച്ച് നിങ്ങളുടെ പാര്‍ട്ടി തന്നെ തീരുമാനിക്കാനാണ് അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രിയെ ഒരിക്കല്‍ കൂടി കാണണമെന്നും തോമസ് കെ തോമസ് പറഞ്ഞു.

Content Highlights: Failure to become minister due to timing said Thomas K Thomas

To advertise here,contact us