'ലീഡര്‍ ആരാണെന്ന് ചര്‍ച്ച നടത്തുന്നത് യുഡിഎഫിൽ പതിവാണ്'; പികെ കുഞ്ഞാലിക്കുട്ടി

'യുഡിഎഫിന്റെ വിജയം ഉറപ്പായി വരുമ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ സാധാരണയാണ്'

കോഴിക്കോട്: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമർശനത്തിൽ പ്രതികരിച്ച് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ലീഗിന് അഭിപ്രായമുണ്ട്. സ്ഥാനത്തും അസ്ഥാനത്തും അഭിപ്രായം പറയേണ്ട കാര്യം ലീഗിനില്ലെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. യുഡിഎഫിന്റെ വിജയം ഉറപ്പായി വരുമ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ സാധാരണയാണ്. അടുത്ത ലീഡര്‍ ആരാണെന്ന ചര്‍ച്ച നടത്തുന്നത് യുഡിഎഫിലും കോൺ​ഗ്രസിലും പതിവാണ്. കരുണാകരനും, ആന്റണിയും, ഉമ്മൻചാണ്ടിയുമെല്ലാം ഭരണത്തിൽ വന്ന സമയത്ത് ഇത്തരം ചർച്ചകളുണ്ടായിരുന്നു. സമയമാകുമ്പോള്‍ നേതാവിനെ നിശ്ചയിച്ച് കോണ്‍ഗ്രസ് മുന്നോട്ടുപോകും തുറന്ന ചര്‍ച്ചകള്‍ സര്‍വ്വസാധാരണമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള നേതാവാണ് രമേശ് ചെന്നിത്തലയെന്ന് റിപ്പോർട്ടറിൻ്റെ മോർണിംഗ് ഷോയായ കോഫി വിത്ത് സുജയയിൽ വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു. വി ഡി സതീശന്‍ അഹങ്കാരിയായ നേതാവാണ്. പക്വതയും മാന്യതയുമില്ല. സതീശന്‍ പ്രതിപക്ഷ നേതാവായതോടെ പാര്‍ട്ടിയില്‍ ഗ്രൂപ്പുകള്‍ കൂടിയെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വിമർശനം.

Also Read:

Kerala
'രമേശ് ചെന്നിത്തല ഇന്നലെ വന്ന രാഷ്ട്രീയ നേതാവല്ല'; മുഖ്യമന്ത്രിയാകാൻ അയോഗ്യതയില്ലെന്ന് കെ സുധാകരൻ

രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരായ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ്റെ പരാമര്‍ശത്തിനെതിരെയും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. വിജയരാഘവൻ്റെ പ്രസ്താവന ക്രൂരമാണ്. സിപിഐഎം വര്‍ഗീയതയെ താലോലിക്കുന്നത് ശരിയല്ല. അത് സിപിഐഎമ്മിന്റെ അടിത്തറ ഇളക്കുമെന്നും കുഞ്ഞാലിക്കുട്ടി പറ‍ഞ്ഞു. ഇത് കേരളമാണ് ഇവിടെ വര്‍ഗീയത പറഞ്ഞാല്‍ നെഗറ്റീവ് ഇഫക്ടാണ് ഉണ്ടാവുക. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും സിന്ദാബാദ് വിളിക്കുകയും കേരളത്തില്‍ വന്ന് കോണ്‍ഗ്രസ്സിനെ കുറ്റം പറയുകയും ചെയ്യുന്ന രീതിയാണ് സിപിഐഎം പിന്തുടരുന്നത്. വയനാട്ടിലെ വോട്ടര്‍മാരെ ഉള്‍പ്പെടെ തള്ളിപ്പറയുന്ന രീതിയാണ് വിജയരാഘവന്റേതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

Content Highlights: Muslim League leader PK Kunhalikutty replied to Vellappally Natesan

To advertise here,contact us