കൊല്ലത്ത് കുടിവെള്ളം എടുക്കാന്‍ പോയ യുവതി വള്ളം മറിഞ്ഞ് മരിച്ചു

വെള്ളം ശേഖരിച്ച് മടങ്ങി വരുന്നതിനിടെ വള്ളം മറിയുകയായിരുന്നു

കൊല്ലം: കുടിവെള്ളം എടുക്കാന്‍ വള്ളത്തില്‍പ്പോയ യുവതി വള്ളം മറിഞ്ഞ് മരിച്ചു. കൊല്ലം പുത്തന്‍തുരുത്ത് സ്വദേശി സന്ധ്യ സെബാസ്റ്റ്യനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.

Also Read:

Kerala
'കൊന്ന് കെട്ടിത്തൂക്കും'; ഭര്‍ത്താവായ എസ്‌ഐയുമായുള്ള ബന്ധം വിലക്കി, യുവതിക്ക് വനിതാ എസ്‌ഐയുടെ ഭീഷണി; കേസ്

വള്ളത്തില്‍ മകനൊപ്പമായിരുന്നു സന്ധ്യ വെള്ളമെടുക്കാന്‍ പോയത്. വെള്ളം ശേഖരിച്ച് മടങ്ങി വരുന്നതിനിടെ വള്ളം മറിയുകയായിരുന്നു. പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ എത്തിയാണ് വള്ളത്തിനടിയില്‍ കുടുങ്ങിയ സന്ധ്യയെ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സന്ധ്യയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുടിവെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് തുരുത്ത് നിവാസികള്‍ ചെറുവള്ളങ്ങളില്‍ മറുകരകളില്‍ എത്തിയാണ് വെള്ളം ശേഖരിച്ചിരുന്നത്. ചവറ പാലത്തിനടുത്തുള്ള പൈപ്പ് ലൈന്‍ പൊട്ടിയതിനെ തുടര്‍ന്നാണ് തുരുത്തില്‍ കുടിവെള്ളം ലഭിക്കാത്തത്. ഒന്‍പത് തുരുത്തുകളിലായി ഏകദേശം അഞ്ഞൂറോളം കുടുംബങ്ങളാണ് ഇവിടെയുള്ളത്.

Content Highlights- woman died an boat accident in kollam

To advertise here,contact us