ക്രിസ്മസ് പുതുവത്സര യാത്ര തിരക്ക്; കൂടുതൽ അന്തർ സംസ്ഥാന സർവീസുമായി കെഎസ്ആർടിസി

34 ബെം​ഗളൂരു ബസുകളും നാല് ചെന്നൈ ബസുകളുമാണ് അധികം സർവീസ് നടത്തുന്നത്

തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര അവധികൾ പ്രമാണിച്ച് കെഎസ്ആർടിസി അധിക അന്തർ സംസ്ഥാന സർവീസുകൾ നടത്തും. കേരളത്തിൽ നിന്നും ബെം​ഗളൂരു, ചെന്നൈ, മൈസൂർ തുടങ്ങിയ പ്രധാന ന​ഗരങ്ങളിലേക്കുള്ള സ്ഥിരം 48 സർവീസുകൾക്ക് പുറമേ 38 ബസുകൾ കൂടി അധികമായി സർവീസ് നടത്തും.

34 ബെം​ഗളൂരു ബസുകളും നാല് ചെന്നൈ ബസുകളുമാണ് അധികം സർവീസ് നടത്തുന്നത്. ഇത് ശബരിമല സ്പെഷൽ അന്തർസംസ്ഥാന സർവീസുകൾക്ക് പുറമെയാണ് ക്രമീകരിച്ചിട്ടുള്ളത്. തിരക്കൊഴിവാക്കി സു​ഗമയാത്രക്കായി തിരുവനന്തപുരം, കോഴിക്കോട്,കണ്ണൂർ റൂട്ടിലും 24 ബസുകൾ കൂടി അധികമായി സർവീസ് നടത്തും. നാല് വോൾവോ ബസുകൾ കോഴിക്കോട്, തിരുവനന്തപുരം റൂട്ടിലും. നാല് ബസുകൾ കോഴിക്കോട്, എറണാകുളം റൂട്ടിലും അടക്കം എട്ടു ബസുകൾ കോഴിക്കോട് നിന്ന് അധികമായും ഓടും.

നാല് ലോഫ്ലോർ, നാല് മിന്നൽ, മൂന്ന് ഡീലക്സ്, അഞ്ച് സൂപ്പർഫാസ്റ്റ് ബസുകൾ അടക്കം 16 ബസുകൾ ഉപയോ​ഗിച്ച് തിരുവനന്തപുരത്ത് നിന്നും കണ്ണൂർ ,തിരുവനന്തപുരം കോഴിക്കോട് റൂട്ടിൽ ദൈനം ദിനം എട്ടു സർവീസുകൾ വീതം നടത്തുന്നതിനും. ഓൺലൈൻ റിസർവേഷൻ തിരക്ക് അനുസരിച്ച് നൽകുന്നതിനും തീരുമാനിച്ചു.

Content Highlight: For the Christmas and New Year trip; KSRTC with more inter-state service

To advertise here,contact us