'കേരളത്തിലേത് പോലെ ബിഹാറിലും ചെയ്യട്ടെ, ദീർഘായുസും നല്ല ബുദ്ധിയും ഉണ്ടാകട്ടെ'; എ കെ ബാലൻ

ഗവർണർ പോകുന്നതിൽ ബിജെപിക്കും കോൺഗ്രസിലെ ചിലർക്കും വിഷമം ഉണ്ടാവുമെന്നും എ കെ ബാലൻ പറഞ്ഞു

പാലക്കാട്: ബിഹാർ ഗവർണറായി നിയമിതനായ മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് എ കെ ബാലൻ. കേരളത്തിൽ കാട്ടിയത് പോലെ ബിഹാറിലും കാട്ടട്ടെ എന്നും ഗവർണർക്ക് ദീർഘായുസും നല്ല ബുദ്ധിയും ഉണ്ടാകട്ടെ എന്നുമായിരുന്നു എ കെ ബാലന്റെ പരിഹാസം.

കേരളത്തിലെത്തിയ ഒരു ഗവർണർ പോലും ആരിഫ് മുഹമ്മദ് ഖാൻ ചെയ്തതുപോലെ ചെയ്തിട്ടില്ല. അസംബ്ലി ചേരാൻ പോലും വിസ്സമ്മതിക്കുന്ന, നയപ്രഖ്യാപനം പോലും വായിക്കാത്ത ഗവർണർ ആയിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. ബില്ലുകൾ തടഞ്ഞുവയ്ക്കുക, സമരം ചെയ്യുന്നവരെ ക്രിമിനൽ എന്ന് വിളിക്കുക, ബിജെപി നോമിനികളെ സെനറ്റിൽ നിയമിക്കുക തുടങ്ങിയു കാര്യങ്ങൾ ചെയ്യുന്ന വ്യത്യസ്തനായ ഗവർണർ പോകുന്നതിൽ ബിജെപിക്കും കോൺഗ്രസിലെ ചിലർക്കും വിഷമം ഉണ്ടാവുമെന്നും എ കെ ബാലൻ പറഞ്ഞു.

പുതിയ ഗവർണർ മുൻവിധിയില്ലാതെയും ഭരണഘടനാപരമായും പ്രവർത്തിക്കണമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത്. സർക്കാരുമായി ചേർന്നാണ് ഗവർണർ പ്രവർത്തിക്കേണ്ടത് എന്നും സിപിഐഎമ്മിന് ഈ കാര്യത്തിൽ മുൻവിധിയില്ല എന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Also Read:

Kerala
സ്മാർട്ട് സിറ്റി പദ്ധതി; പിന്മാറാൻ ടീകോമിന് നൽകുന്നത് നഷ്ട പരിഹാരം തന്നെ

ആർഎസ്എസ് പശ്ചാത്തലമുള്ള, ഗോവയിൽ നിന്നുള്ള ബിജെപി നേതാവാണ് ആ‍ർലെക്ക‍ർ. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി കേന്ദ്ര നേത്യത്വത്തിൻ്റെയും വിശ്വസ്തനാണ് അദ്ദേഹം. ഗോവ നിയമസഭയുടെ സ്പീക്കറായും ആ‍ർലേക്കർ പ്രവർത്തിച്ചിരുന്നു. ചെറുപ്പം മുതൽ ആർഎസ്എസ് പ്രവർത്തകനും 1980കളിൽ തന്നെ ഗോവ ബിജിപിയിൽ സജീവ സാന്നിധ്യമായിരുന്നു.

2015ൽ ഗോവ മന്ത്രിസഭ പുനസംഘടനയിൽ ആർലെകർ വനം വകുപ്പ് മന്ത്രിയായി. 2021ലാണ് ഹിമാചൽ പ്രദേശിലെ ഗവർണറായി നിയമിതനായത്. പിന്നീട് 2023ൽ ബിഹാർ ഗവർണറായി നിയമിതനായി. ഇപ്പോഴിതാ കേരളത്തിൻ്റെ 29-ാമത്തെ ഗവർണറായി സ്ഥാനമേൽക്കാൻ പോകുന്നു.

Content Highlights: AK Balan teases Arif Mohammed Khan

To advertise here,contact us