വയനാടിനെ മറക്കരുത്, ആ സമൂഹത്തിന് സമാധാനം പകരണം: കുഞ്ഞുമക്കള്‍ക്കൊരുക്കിയ പുൽക്കൂട് പരാമർശിച്ച് കാതോലിക്ക ബാവാ

ദുരന്തബാധിതരുടെ പുനരധിവാസം ഇനിയും വൈകരുതെന്ന് ബസേലിയോസ് മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവാ കൂട്ടി ചേര്‍ത്തു

കല്‍പ്പറ്റ: വയനാടിനെ മറക്കരുതെന്ന് ക്രിസ്മസ് സന്ദേശത്തില്‍ കാതോലിക്കാ ബാവാ. ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ പുത്തുമലയിലെ പുല്‍ക്കൂട് പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍. ഉരുള്‍പ്പൊട്ടലില്‍ മൂന്ന് മക്കളെയും നഷ്ടമായ മാതാപിതാക്കള്‍ തങ്ങളുടെ മക്കള്‍ക്കായി തീര്‍ത്ത പുല്‍ക്കൂട് നാം കാണണം. സമാധാനം നഷ്ടമായ ആ സമൂഹത്തിന് സമാധാനം പകരാന്‍ കഴിയണമെന്നും കാതോലിക്കാ ബാവാ പറഞ്ഞു.

ദുരന്തബാധിതരുടെ പുനരധിവാസം ഇനിയും വൈകരുതെന്ന് ബസേലിയോസ് മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവാ കൂട്ടി ചേര്‍ത്തു.കോട്ടയം പഴയ സെമിനാരിയില്‍ നടന്ന തിരുപ്പിറവിയുടെ പ്രത്യേക ചടങ്ങിലായിരുന്നു ബാവായുടെ ക്രിസ്തുമസ് സന്ദേശം.

Also Read:

National
ക്രിസ്മസ് ആഘോഷത്തിൻ്റെ നെറുകയിൽ ലോകം; വിശുദ്ധ കവാടം തുറന്ന് മാർപാപ്പ

പുത്തുമലയിലെ ശ്മശാനത്തില്‍ നിവേദ്, ധ്യാന്‍, ഇഷാന്‍ എന്നീ സഹോദരങ്ങള്‍ക്കായാണ് അനീഷ്-സയന ദമ്പതികള്‍ പുല്‍ക്കൂട് ഒരുക്കിയത്.കഴിഞ്ഞ ക്രിസ്മസില്‍ വീട്ടില്‍ പുല്‍ക്കൂട് ഒരുക്കിയിരുന്നു. അത് തീ പിടിച്ചപ്പോള്‍ അടുത്ത ക്രിസ്മസ് ആഘോഷിക്കാമെന്നായിരുന്നു അമ്മയുടെയും അച്ഛന്റെയും ഉറപ്പ്. അതിവിടെയാണ് പ്രിയപ്പെട്ടവരുടെ ജീവനെടുത്ത് ഉരുള്‍പൊട്ടലുണ്ടായത്.

Content Highlights: Not To Forget Wayanad Said catholica bava in Xmas Days

To advertise here,contact us