ക്രിസ്മസിനും 'അടിച്ചു പൂസായി' മലയാളി; ബെവ്കോ വിറ്റഴിച്ചത് 152 കോടിയുടെ മദ്യം

ഡിസംബര്‍ 25ന് മാത്രം ബിവറേജസ് ഔട്ട്‌ലെറ്റുകളിലൂടെ വിറ്റഴിച്ചത് 54.64 കോടി രൂപയുടെ മദ്യമാണ്

തിരുവനന്തപുരം: ക്രിസ്മസിനോട് അനുബന്ധിച്ച് രണ്ട് ദിവസം കേരളത്തിലെ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ നടന്നത് റെക്കോര്‍ഡ് മദ്യവില്‍പന. ക്രിസ്മസ് ദിനത്തിലും തലേന്നുമായി 152.06 കോടി രൂപയുടെ മദ്യമാണ് വിറ്റഴിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഇതോ തീയതികളിലായി 122.14 കോടിയുടെ മദ്യമാണ് വിറ്റഴിക്കപ്പെട്ടത്. അതായത് ഇക്കുറി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 24.50 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ഡിസംബര്‍ 25ന് മാത്രം ബിവറേജസ് ഔട്ട്‌ലെറ്റുകളിലൂടെ വിറ്റഴിച്ചത് 54.64 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ദിനത്തില്‍ ഇത് 51.14 കോടിയുടെ മദ്യമാണ് വിറ്റത്. 2023നേക്കാള്‍ 6.84 ശതമാനത്തിന്റെ വര്‍ധനയാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്.

Also Read:

Kerala
ഇനിയില്ല; മരണമില്ലാത്ത അക്ഷരങ്ങൾ സമ്മാനിച്ച് എം ടി മടങ്ങി...

ഡിസംബര്‍ 24ന് ഔട്ട്‌ലെറ്റുകളിലൂടെ 71.40 കോടിയുടെ മദ്യം ഈ വര്‍ഷം വിറ്റിരുന്നു. 26.02 കോടിയുടെ മദ്യം വെയര്‍ഹൗസുകളിലൂടെയും വിറ്റു. ഇതോടെ ഡിസംബര്‍ 24ന് മാത്രം വിറ്റത് 97.42 കോടി രൂപയുടെ മദ്യമാണ്. 71 കോടിയുടെ മദ്യമായിരുന്നു 2023ല്‍ വിറ്റത്.

ഓണത്തിനും ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പനയായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. 124 കോടി രൂപയുടെ മദ്യമായിരുന്നു ഓണത്തിന് കേരളത്തില്‍ വിറ്റഴിക്കപ്പെട്ടത്.

Content Highlight: BEVCO reports highest liquor sales on Christmas eve; 152 cr sale reported

To advertise here,contact us