'കൈവെച്ച മേഖലകളിൽ എല്ലാം വിജയിക്കുന്ന ഒരാൾ, ഇനി എംടിയില്ലാത്ത ലോകമാണ് ' സാറാ ജോസഫ്

അദ്ദേഹത്തിൻ്റെ നിലപാടിൻ്റെ ശക്തിയാണ് പൊതു ദർശനത്തിന് തൻ്റെ ശരീരം വെക്കാതെ തൻ്റെ വീടായ സിത്താരയിൽ വന്ന് കാണാം എന്ന് നിലപാട് എടുക്കാൻ കാരണമെന്നും സാറാ ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.

കോഴിക്കോട്: എം ടിയോട് നാട് സ്നേഹവും നന്ദിയും കടപ്പാടും അറിയക്കുന്ന സമയമാണ് കടന്നുപോകുന്നതെന്ന് പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ്. അദ്ദേ​ഹം കൈവെച്ച് മേഖലകളിലെ എല്ലാം വിജയിക്കുന്ന ആളാണ്. അത്തരത്തിൽ തൊട്ട മേഖലയെല്ലാം വിജയിപ്പിച്ച അത്ഭുത പ്രതിഭാസമാണ് എം ടി കാട്ടി തന്നത്. സാംസ്കാരിക ജീവിതം കൊണ്ട് മാത്രമല്ല അദ്ദേഹം അതിനിർണായകമായ കേരളത്തിലെ ജീവിതത്തിൽ നടത്തിയ ഇടപ്പെടലുകളും അതുല്ല്യമാണെന്നും സാറാ ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇനി എം ടിയില്ലാത്ത ലോകമാണ്. അദ്ദേഹത്തിൻ്റെ നിലപാടിൻ്റെ ശക്തിയാണ് പൊതു ദർശനത്തിന് തൻ്റെ ശരീരം വെക്കാതെ തൻ്റെ വീടായ സിത്താരയിൽ വന്ന് കാണാം എന്ന് നിലപാട് എടുക്കാൻ കാരണമെന്നും സാറാ ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Also Read:

Prime
മമ്മൂട്ടിയെ ഉദ്ദേശിച്ച് എഴുതാറില്ലെങ്കിലും എഴുതി കഴിയുമ്പോൾ എംടിയുടെ നായകമുഖം മമ്മൂട്ടിയാവും

വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എം ടി വാസുദേവൻ നായർ (91) ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു വിടപറഞ്ഞത്. കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്, ലേഖകൻ, പ്രഭാഷകൻ, നാടകകൃത്ത്, നടൻ, സംവിധായകൻ, നാടകപരിഭാഷകൻ, ഗാനരചയിതാവ്, ബാലസാഹിത്യകാരൻ, അധ്യാപകൻ, സംഘാടകൻ, ഭരണാധികാരി, ജ്ഞാനപീഠമടക്കമുള്ള പുരസ്കാരങ്ങളുടെ ജേതാവ് എന്നിങ്ങനെ ഇടപെട്ടയിടങ്ങളിലെല്ലാം തൻ്റെ കൈയൊപ്പ് ആഴത്തിൽ പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം ടി വാസുദേവൻ നായർ.

Content highlight- Sarah Joseph about M T Vasudevan Nair

To advertise here,contact us