ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രയയപ്പ് ചടങ്ങ് റദ്ദാക്കി

രാജ്ഭവന്‍ ജീവനക്കാര്‍ നാളെ വൈകിട്ടാണ് ഗവര്‍ണര്‍ക്ക് യാത്രയയപ്പ് തീരുമാനിച്ചിരുന്നത്

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നാളെ നല്‍കാനിരുന്ന യാത്രയയപ്പ് റദ്ദാക്കി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മരണത്തെ തുടര്‍ന്ന് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണമായതിനാലാണ് യാത്രയയപ്പ് മാറ്റിയത്.

Also Read:

Kerala
മകന് പിന്നാലെ അച്ഛനും; വിഷം കഴിച്ച് ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയനും മരിച്ചു

രാജ്ഭവന്‍ ജീവനക്കാര്‍ നാളെ വൈകിട്ടാണ് ഗവര്‍ണര്‍ക്ക് യാത്രയയപ്പ് തീരുമാനിച്ചിരുന്നത്. മന്‍മോഹന്‍ സിങ്ങിന്റെ മരണത്തിന് പിന്നാലെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതോടെ ചടങ്ങ് റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ 29ന് ആരിഫ് മുഹമ്മദ് ഖാന്‍ കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടും.

പുതിയ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ പുതുവത്സര ദിനത്തില്‍ കേരളത്തിലെത്തും. ജനുവരി രണ്ടിനാണ് അദ്ദേഹം ചുമതലയേല്‍ക്കുക. ആരിഫ് മുഹമ്മദ് ഖാനും ജനുവരി രണ്ടിനാണ് ബിഹാര്‍ ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്.

Content Highlights- governor arif mohammad khans fairwell ceremony cancelled

To advertise here,contact us