ഡിസിസി ട്രഷററുടേയും മകന്റേയും മരണം; സിപിഐഎം പ്രതിഷേധത്തിലേക്ക്

ബത്തേരി അർബൻ ബാങ്ക്‌ നിയമന പണമിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കണമെന്നാണ് സിപിഐഎമ്മിൻ്റ പ്രധാന ആവശ്യം

കൽപ്പറ്റ: വയനാട് ഡി സി സി ട്രഷറർ എൻ എം വിജയനും മകനും ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഐഎം പ്രതിഷേധത്തിലേക്ക്‌. ഐ സി ബാലകൃഷ്ണൻ എംഎൽഎ യ്ക്കെതിരെ ആരോപണം ഉയരുന്ന പശ്ചാത്തലത്തിൽ എംഎൽഎ ഓഫീസിലേക്ക് തിങ്കളാഴ്ച സിപിഐഎം മാർച്ച്‌ നടത്തും. ബത്തേരി അർബൻ ബാങ്ക്‌ നിയമന പണമിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കണമെന്നാണ് സിപിഐഎമ്മിൻ്റ പ്രധാന ആവശ്യം.

 കോണ്‍ഗ്രസ് ഭരണമുള്ള സഹകരണ ബാങ്കുകളില്‍ ജോലി വാഗ്ദാനം ചെയ്ത് ഐസി ബാലകൃഷ്ണന്റെ നിര്‍ദേശാനുസരണം പലരും വിജയന് പണം നല്‍കിയെന്നുള്ള വിവരമാണ് പുറത്തുവരുന്നത്. ഇതിന്റെ ഉടമ്പടി രേഖ റിപ്പോര്‍ട്ടറിന് ലഭിച്ചു. നിയമനം ലഭിക്കാതായതോടെ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എന്‍ എം വിജയന്‍ കെപിസിസി അധ്യക്ഷന് കത്തയച്ചിരുന്നു. ഇതിലടക്കം സമഗ്ര അന്വേഷണം വേണമെന്നും സിപിഐഎമ്മിന്റെ ആവശ്യം.

Also Read:

Kerala
REPORTER EXCLUSIVE: നവീൻ ബാബുവിന്റെ മരണം; പ്രശാന്തന്റെ പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

വയനാട്ടിലെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായിരുന്നു എൻ എം വിജയൻ. നീണ്ടകാലം സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന മകൻ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ഇരുവരേയും വിഷം കഴിച്ച് വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയ്ക്കിടെ ആദ്യം മകൻ ജിജേഷും പിന്നാലെ എൻഎം വിജയനും മരിച്ചു.

ഇരുവരുടേയും മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം ഊർജിതമാക്കുമെന്നും പൊലീസ് പറഞ്ഞു. ഇരുവരുടേയും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്നാണ് പൊലീസിന്റെ വിശദീകരണം.

Content Highlight: CPIM to protest after death of DCC treasurer and son

To advertise here,contact us