'റിബൺ കണ്ടപ്പോൾ തെറ്റിദ്ധരിച്ച് പിടിച്ചതാകാം, എന്താണ് നടന്നതെന്ന് പരിശോധിക്കും'; സംഘാടകർ

എന്താണ് സംഭവിച്ചതെന്ന് വിശദമായി പരിശോധിക്കുകയാണെന്നും സംഘാടകർ പറഞ്ഞു

കൊച്ചി: ഗ്യാലറിയിൽ നിന്ന് വീണ് ഉമാ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവത്തിൽ വിശദീകരണവുമായി സംഘാടകർ. റിബൺ കണ്ടപ്പോൾ ഉറപ്പുള്ളതാകുമെന്ന് കരുതി എംഎൽഎ അബദ്ധത്തിൽ പിടിച്ചതാകാമെന്നും ഒരു പരുപാടിക്കും സ്റ്റേജിന്റെ മുൻപിൽ ഇരുമ്പ് സുരക്ഷാകവചം വെയ്ക്കാറില്ലെന്നും സംഘാടകർ പറഞ്ഞു.

എന്താണ് സംഭവിച്ചതെന്ന് വിശദമായി പരിശോധിക്കുകയാണെന്നും സംഘാടകർ പറഞ്ഞു. ആദ്യം ചടങ്ങ് താഴെ നടത്താനാണ് തങ്ങൾ ഉദ്ദേശിച്ചത് എന്നും എന്നാൽ വിളക്ക് പുല്ലിൽ വെയ്‌ക്കേണ്ടെന്ന വഴിപ്രായം ഉയർന്നുവന്നതോടെ സ്റ്റേജിലാക്കുകയായിരുന്നു എന്നും സംഘാടകർ പറഞ്ഞു. അപകടം ഉണ്ടായതോടെ ആഘോഷപരിപാടികൾ എല്ലാം നിർത്തിവെച്ചു. പല രാജ്യങ്ങളിൽ നിന്നുവന്ന കുട്ടികൾ അടക്കമുള്ളവർ ഉണ്ടായിരുന്നതിനാൽ നൃത്തപരിപാടി മാത്രമാണ് നടന്നത്. അനുമതികൾ എല്ലാം കൃത്യമായിരുന്നുവെന്നും, തങ്ങൾ പ്രതീക്ഷിച്ചതിലധികം ആളുകൾ സ്റ്റേജിലേക്ക് കയറിയിരുന്നുവെന്നും സംഘാടകർ പറഞ്ഞു.

Also Read:

Kerala
സുരക്ഷാ വീഴ്ച പരിശോധിക്കും; എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍

കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയ്ക്കിടയില്‍ ഉണ്ടായ അപകടത്തിലാണ് ഉമാ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റത്. ഗ്യാലറിയുടെ മുകളില്‍ നിന്നും താഴെയ്ക്ക് തെറിച്ചു വീണാണ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്. ലോക റെക്കോര്‍ഡ് നേട്ടം ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 12000 നര്‍ത്തകര്‍ അണിനിരന്ന നൃത്ത പരിപാടി തുടങ്ങാനിരിക്കെയായിരുന്നു അപകടം.

ഗുരുതര പരിക്കുകളാണ് എംഎൽഎയ്ക്ക് ഉണ്ടായിട്ടുള്ളതെന്ന് മെഡിക്കൽ സംഘം അറിയിച്ചിരുന്നു. തലച്ചോറിനും ശ്വാസകോശത്തിനും പരിക്കുകളുണ്ടെന്നും വാരിയെല്ലിനും മുഖത്തും പരിക്കുകളുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.

എംഎൽഎ ഇപ്പോഴും അബോധാവസ്ഥയിൽ ആണെന്നും ഡോക്ടർമാർ പറഞ്ഞു. അടിയന്തര ശസ്ത്രക്രിയ ഇപ്പോഴില്ല. ആരോഗ്യനില തൃപ്തികരമാണെന്ന് ഇപ്പോൾ പറയാനാകില്ല എന്നും എംഎൽഎയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുന്നുവെന്നും ഡോക്ടർമാരുടെ സംഘം അറിയിച്ചു.

Content Highlights: Event management team on Uma Thomas Accident

To advertise here,contact us