പ്രസവവേദനയുമായി ആദിവാസി യുവതി നടന്നത് 5 കിലോമീറ്റർ, ഒടുവിൽ വഴിയിൽ പ്രസവം

നെല്ലിയാമ്പതി വനമേഖലയിലെ ചെള്ളിക്കയത്ത് താമസിക്കുന്ന അനീഷിൻ്റെ ഭാര്യ സലീഷയാണ് വഴിയരികിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്

അയിലൂർ: പ്രസവവേദനയുമായി 5 കിലോമീറ്ററോളം നടന്ന ആദിവാസി യുവതി വഴിയിൽ പ്രസവിച്ചു. പാലക്കാട് നെല്ലിയാമ്പതിയിൽ ഇന്നലെയാണ് സംഭവം. പ്രസവവേദന ആരംഭിച്ചതിന് പിന്നാലെ വനമേഖലയിൽ നിന്ന് ഇറങ്ങി നടന്ന യുവത യുവതി മലയോരത്ത് തന്നെ പ്രസവിക്കുകയായിരുന്നു. നെല്ലിയാമ്പതി വനമേഖലയിലെ ചെള്ളിക്കയത്ത് താമസിക്കുന്ന അനീഷിൻ്റെ ഭാര്യ സലീഷയാണ് വഴിയരികിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്.

Also Read:

Kerala
നടൻ ദിലീപ് ശങ്കറിന്റെ മരണം തറയിൽ തലയിടിച്ച് വീണെന്ന് സംശയം; മുറിയിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെത്തി

ഞായ്റാഴച രാവിലെയാണ് പ്രസവ വേ​ദന അനുഭവപ്പെട്ടതിനെ തുടർന്ന് സലീഷ വീട്ടിൽ നിന്ന് ഇറങ്ങി നടന്നത്. അഞ്ച് കിലോമീറ്ററോളം നടന്നതിന് പിന്നാലെ ഇവർക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ യുവതി കുഞ്ഞിന് ജന്മം നൽകി. വിവരം അറിഞ്ഞയുടൻ അയിലൂർ ​ഗ്രാമപഞ്ചായത്തം​ഗം കെ എ മുഹമ്മദ് കുട്ടി ആരോ​ഗ്യ പ്രവർത്തകരെ അറിയിച്ചു. ആരോ​ഗ്യ പ്രവർത്തകരെത്തി കുഞ്ഞിനെയും അമ്മയെയും ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മുൻപ് കൽച്ചാടി ​ഗ്രാമത്തിൽ താമസിച്ചിരുന്ന ഇവർ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് വനമേഖലയ്ക്കുള്ളിലെ ചെള്ളിക്കയത്തിലേക്ക് താമസം മാറിയത്

Content highlight- A tribal woman walked 5 kilometers in labor and finally gave birth on the way

To advertise here,contact us