കാട്ടാന ആക്രമണം; ഇടുക്കി പാക്കേജിൽ നിന്ന് വേലികൾ നിർമിക്കും: മന്ത്രി റോഷി അഗസ്റ്റിൻ

'ഇനി ഇങ്ങനെയൊരു സംഭവം ഉണ്ടാകരുത് എന്നുതന്നെയാണ് സർക്കാരും ആഗ്രഹിക്കുന്നത്'

ഇടുക്കി: മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ മരിച്ച അമർ ഇലാഹിയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച്മന്ത്രി റോഷി അഗസ്റ്റിൻ. ഇത്തരം പ്രശ്നങ്ങൾക്കെതിരായ നടപടികൾ സ്വീകരിക്കുമെന്നും ഇടുക്കി പാക്കേജിൽ നിന്ന് വേലികൾ നിർമിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇനി ഇങ്ങനെയൊരു സംഭവം ഉണ്ടാകരുത് എന്നുതന്നെയാണ് സർക്കാരും ആഗ്രഹിക്കുന്നത്. ഫെൻസിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുകയെന്നത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ വാക്കുകൾ

ഇനി ഇങ്ങനെയൊരു സംഭവം ഉണ്ടാകരുത് എന്നുതന്നെയാണ് സർക്കാരും ആഗ്രഹിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾക്കെതിരായ നടപടികൾ സ്വീകരിക്കും. ഫെൻസിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുകയെന്നത് അനിവാര്യമാണ്. ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കും. ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറിൻറെ ഭാഗത്തുനിന്ന് കാര്യക്ഷമമായുള്ള ഇടപെടലുകളെക്കുറിച്ച് ഗൗരവപരമായി കാണും. കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രശ്നത്തിൽ പരിഹാരം കാണും. ഇടുക്കി പാക്കേജിൽ നിന്നാണെങ്കിൽ പോലും ഈയൊരു പ്രദേശത്തെ സുരക്ഷിതമായ വേലികൾ നിർമിച്ച് സംരക്ഷിക്കും. എല്ലാവരുടേയും പങ്കാളിത്തത്തോടെ ഇക്കാര്യത്തിൽ പരിഹാരം കാണുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തും.

ഇന്നലെ ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തിൽ അമർ ഇലാഹി (23) മരിച്ചത്. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. അമർ ഇലാഹിയെ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

Also Read:

Kerala
നൊമ്പരമായി അമര്‍ ഇലാഹി; ഖബറടക്കം ഇന്ന്; വണ്ണപ്പുറം പഞ്ചായത്തില്‍ ഹര്‍ത്താല്‍ തുടങ്ങി

കാടിനോട് ചേർന്നായിരുന്നു അമർ ഇലാഹിയുടെ വീട്. വീടിനടുത്ത് വെറും 300 മീറ്റർ മാത്രം അകലെയായിരുന്നു അമറിനെ കാട്ടാന ആക്രമിച്ചത്. ഡിഗ്രി പഠനം പൂർത്തിയാക്കി താത്കാലികമായി ജോലി ചെയ്ത് വരികയായിരുന്നു അമർ. കൂടെയുണ്ടായിരുന്ന ആൾ പറഞ്ഞാണ് സംഭവം പുറംലോകമറിഞ്ഞത്. തൊടുപുഴ ആശുപത്രിക്ക് മുന്നിൽ നാട്ടുകാർ ഇന്നലെ പ്രതിഷേധിച്ചിരുന്നു. മുള്ളരിങ്ങാട് പ്രദേശത്ത് ഇറങ്ങിയ കാട്ടാനകളെ അടിയന്തരമായി കാട് കയറ്റണം എന്നാണ് നാട്ടുകാരുടെ ആവശ്യം. സോളാർ വേലി സ്ഥാപിക്കൽ, ആർആർടി സംഘത്തിന്റെ സേവനം ഉറപ്പാക്കൽ തുടങ്ങിയ കാര്യങ്ങളിലും ഉടൻ നടപടി വേണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു.

Content Highlights: minister roshy augustine visited ameer illahi's house

To advertise here,contact us