'മുസ്ലിം ലീഗ്-ജമാഅത്ത് ഇസ്ലാമി കൂട്ടുകെട്ടിനെയാണ് അന്ന് പറഞ്ഞത്'; എസ്ഡിപിഐ പിന്തുണ വിവാദത്തിൽ അബ്ദുറഹ്മാന്‍

മുസ്ലിം ലീഗിനെതിരായ മത്സരത്തിൽ താനൂരിൽ എല്ലാവരും സഹായിച്ചിട്ടുണ്ട് എന്നും അബ്ദുറഹ്മാൻ പറഞ്ഞു

മലപ്പുറം: തിരഞ്ഞെടുപ്പിൽ വി അബ്ദുറഹ്മാന് പിന്തുണ നൽകിയെന്ന എസ്ഡിപിഐ വെളിപ്പെടുത്തലിന് പിന്നാലെ മറുപടിയുമായി മന്ത്രി വി അബ്ദുറഹ്മാന്‍ രംഗത്ത്. മുസ്ലിം ലീഗ് - ജമാഅത്ത് ഇസ്ലാമി കൂട്ടുകെട്ടിനെക്കുറിച്ചാണ് നേരത്തെ പറഞ്ഞത് എന്നും ന്യുനപക്ഷ വർഗീയതയെ എതിർക്കുക എന്നത് തന്നെയാണ് ലൈൻ എന്നും അബ്ദുറഹ്മാന്‍ മറുപടി നൽകി.

മുസ്ലിം ലീഗിനെതിരായ മത്സരത്തിൽ താനൂരിൽ എല്ലാവരും സഹായിച്ചിട്ടുണ്ട് എന്നും അബ്ദുറഹ്മാൻ പറഞ്ഞു. താനൂരിലെ വോട്ടർമാരെ മറന്നുകൊണ്ടുള്ള ഒരു രീതി ഇതുവരെ എടുത്തിട്ടില്ല, ഇനി സ്വീകരിക്കുകയുമില്ല. താനൂരിൽ മുസ്ലിം ലീഗിനെതിരായി ഒരു ജനകീയ കൂട്ടായ്മയാണ് അന്ന് രൂപീകരിച്ചത് എന്നും തീർച്ചയായും അത് തന്നെയാണ് വിജയത്തിന്റെ അടിസ്ഥാനമെന്നും അബ്ദുറഹ്മാൻ വ്യക്തമാക്കി. താനൂരിന്റെ വികസനമാണ് താൻ അന്ന് ലക്ഷ്യം വെച്ചത് എന്നും അത് നല്ലരീതിയിൽ നടന്നിട്ടുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനം തുടരുന്നതിനിടെയായിരുന്നു സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി എസ്ഡിപിഐയുടെ വെളിപ്പെടുത്തല്‍ ഉണ്ടായത്. നിമയസഭാ തിഞ്ഞെടുപ്പില്‍ താനൂരില്‍ മന്ത്രി വി. അബ്ദുറഹ്മാന് പിന്തുണ നല്‍കിയെന്ന എസ്ഡിപിഐ വെളിപ്പെടുത്തലാണ് സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കിയത്. മന്ത്രി വി അബ്ദുറഹ്മാന്‍ വന്നവഴി മറക്കരുതെന്നും എസ്ഡിപിഐ കടന്നാക്രമിച്ചിരുന്നു.

Content Highlights: Abdurahman on SDPI support

To advertise here,contact us