ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്; തട്ടിയത് കോടികൾ, മുഖ്യ ആസൂത്രകനായ തിരൂരങ്ങാടി സ്വദേശി പിടിയിൽ

തിരുവനന്തപുരം സൈബർ ക്രൈം പൊലീസാണ് അറസ്റ്റ് ചെയ്തത്

തിരുവനന്തപുരം: ഓൺലൈൻ സാമ്പത്തിക തട്ടിപ്പിലെ മുഖ്യ ആസൂത്രകൻ പിടിയിൽ. കംബോഡിയ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയ മലയാളി മലപ്പുറം തിരൂരങ്ങാടി സ്വദേശി മനുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സൈബർ ക്രൈം പൊലീസാണ് അറസ്റ്റ് ചെയ്തത്. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ എത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

നേരത്തെ മനുവിനെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസും ബ്ലൂ കോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഓൺലൈൻ വഴി മനു കോടികളാണ് തട്ടിയെടുത്തത്. കംബോഡിയയിൽ കോൾ സെൻ്ററും സജ്ജമാക്കിയാണ് തട്ടിപ്പ് നടത്തിയത്. മനുവിനെ തിരുവനന്തപുരം എസിജിഎം കോടതിയിൽ ഹാജരാക്കും.

Content Highlights: man arrested for online financial scam

To advertise here,contact us