പെരിയ ഇരട്ടക്കൊലക്കേസ് ഒന്നാംപ്രതി അക്രമിക്കപ്പെട്ട പഴയ ചിത്രം പങ്കുവെച്ച് അനില്‍കുമാര്‍;Q എന്ന് അടിക്കുറിപ്പ്

കഴിഞ്ഞദിവസമാണ് പെരിയക്കേസില്‍ വിധി വന്നത്. ഇരട്ട ജീവപര്യന്തം ശിക്ഷയാണ് പീതാംബരന് എറണാകുളം സിബിഐ കോടതി വിധിച്ചത്

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതിയും സിപിഐഎം നേതാവുമായ എ പീതാംബരന്റെ പഴയ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍ കുമാര്‍. പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ കഴിയുന്ന പീതാംബരന്റെ പഴയ ചിത്രമാണ് 'Q' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചത്.

കഴിഞ്ഞദിവസമാണ് പെരിയ ഇരട്ടക്കൊലക്കേസിൽ വിധി വന്നത്. ഇരട്ട ജീവപര്യന്തം ശിക്ഷയാണ് പീതാംബരന് എറണാകുളം സിബിഐ കോടതി വിധിച്ചത്. വിധി പാര്‍ട്ടിക്ക് തിരിച്ചടിയല്ലെന്ന് അനില്‍ കുമാര്‍ പ്രതികരിച്ചിരുന്നു. പാര്‍ട്ടി അംഗമായ ചിലര്‍ തെറ്റായ നിലയ്ക്ക് അവരുടെ താല്‍പര്യപ്രകാരം മുന്നോട്ട് പോയ ഒരു സംഭവത്തിനും പാര്‍ട്ടി പിന്തുണ ഇല്ലെന്നും അനില്‍ കുമാര്‍ പ്രതികരിച്ചിരുന്നു.

എന്നാല്‍ പീതാംബരന്റെ കൈ ഒടിച്ചത് ആരാണെന്നും തല്ലി പരിക്കേല്‍പ്പിച്ചത് ആരാണെന്നുമുള്ള ചോദ്യം അനില്‍ കുമാര്‍ ഉയര്‍ത്തിയിരുന്നു. അത് രാഷ്ട്രീയമില്ലാത്ത കാര്യം ആണോ. ശൂന്യതയില്‍ നിന്നും ഒന്നും സംഭവിക്കില്ലായെന്നും ന്യായീകരിച്ചിരുന്നു. തൊട്ടടുത്ത ദിവസമാണ് ഇത്തരത്തില്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Also Read:

Kerala
പെരിയ ഇരട്ടക്കൊലക്കേസ്; കോടതി വരാന്തയില്‍ ഒന്നാം പ്രതി പീതാംബരനെ കണ്ട് കെെകൊടുത്ത് കൊടി സുനി

പീതാംബരന്‍ ഇങ്ങനെയൊരു സംഭവത്തില്‍ ഉള്‍പ്പെടാന്‍ വൈരാഗ്യം ഉണ്ടാകുന്ന വിധം ആ ആളെ ഭീകരമായി കടന്നാക്രമിച്ചത് ആര്? അങ്ങനെയൊരു സംഭവം ഉണ്ടോ? തുടക്കം അവിടെയല്ലേ? അതിനൊന്നും ഉത്തരമില്ലേയെന്നായിരുന്നു അനില്‍ കുമാറിൻ്റെ ചോദ്യം. പെരുങ്കളിയാട്ടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇത്തരമൊരു സംഭവത്തിൽ കലാശിച്ചതെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നുണ്ടോയെന്നും അനില്‍കുമാര്‍ ചോദിച്ചിരുന്നു.

Content Highlights: Cpim Leader K Anil Kumar Share periya case Accused image

To advertise here,contact us