'വയനാടിൻ്റെ ഹൃദയം തുന്നിച്ചേർക്കൂ, ഗാസയോട് കരുണ കാണിക്കൂ'; വ്യത്യസ്ത സന്ദേശവുമായി അറബിക് ​ഗാനമത്സരം

പകുതിയിലധികം മത്സരാർഥികളും പാടാൻ തിരഞ്ഞെടുത്തത് പശ്ചിമേഷ്യൻ സംഘർഷങ്ങൾ തന്നെയായിരുന്നു

തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ആശയപരമായ ഉൾക്കാമ്പ് കൊണ്ട് വ്യത്യസ്തമായി അറബിക് ​ഗാനമത്സരം. ഉരുളെടുത്ത വയനാടിൻ്റെ ഉള്ളുലച്ച കാഴ്ച്ചകളും, അതീജീവനവും അറബിഗാനമത്സരത്തിൽ വേറിട്ടുനിന്നു. പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ ഇരകളാക്കപ്പെട്ടവർക്കുള്ള ഐക്യദാർഢ്യവും അറബിക് ​ഗാനങ്ങളിൽ നിറഞ്ഞുനിന്നു. ഉള്ളുപിടയുന്ന ഗാസയുടെ നൊമ്പരവും ഇരകളാകുന്ന പലസ്തീൻ ജനതയുടെ ഒപ്പമാണെന്ന സന്ദേശവും വിദ്യാർഥികൾ പങ്കുവെച്ചു. പകുതിയിലധികം മത്സരാർഥികളും പാടാൻ തിരഞ്ഞെടുത്തത് പശ്ചിമേഷ്യൻ സംഘർഷങ്ങൾ തന്നെയായിരുന്നു.

ഉരുൾ തകർത്ത വയനാടിൻ്റെ ഹൃദയം തുന്നിച്ചേർക്കണം എന്ന് പാടിയപ്പോൾ വേദിയിൽ ഒത്തൊരുമയുടെ കരഘോഷം മുഴങ്ങി. കണ്ണില്ലാത്ത, മനസ്സാക്ഷി വറ്റിയ ക്രൂരതകൾക്ക് അവസാനം വേണമെന്നും പാട്ടിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്. യുദ്ധമല്ല പുലരേണ്ടത് സമാധാനമാണെന്ന സന്ദേശവും അറബിക് ​ഗാനം പങ്കുവെയ്ക്കുന്നുണ്ട്.

Also Read:

Kerala
പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു; അഞ്ച് സഖാക്കളെ കണ്ടെന്ന് പി ജയരാജൻ

ഉച്ചാരണശുദ്ധിയും താളബോധവും മികച്ചു നിന്ന മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ എല്ലാവരും എ ഗ്രേഡ് നേടി. ആൺകുട്ടികളുടെ വിഭാഗത്തിൽ ഒരാളൊഴികെ മറ്റെല്ലാ മത്സരാർഥികളും എ ഗ്രേഡ് നേടി. ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത ദുരിതചിത്രങ്ങൾ വിഷയമാക്കിയതിൽ മത്സരാർഥികളെയും രചയിതാക്കളെയും വിധികർത്താക്കൾ അഭിനന്ദിച്ചു. അറബിക് ​ഗാനമത്സരത്തിൽ ഹിന്ദുസ്ഥാനി സംഗീതം കടന്നു കയറുന്നെന്ന ആശങ്കയും വിധികർത്താക്കൾ പങ്കുവെച്ചു.വേദി പതിനാറ് ചാലിയാറിലാണ് ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും അറബിക് ഗാനമത്സരം അരങ്ങേറിയത്.

Content Highlight: Arabic song contest at kerala school Kalolsavam with different message

To advertise here,contact us