'തിരോന്തരത്തെ പൊലീസ് പൊളപ്പനാണ്'; കലോത്സവ വേ​ദിയെ 'ചില്ലാക്കി' കേരളാ പൊലീസ്

കേരള പോലീസ് അസോസിയേഷനും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും ചേർന്നാണ് ഈ സേവനം ഒരുക്കിയിരിക്കുന്നത്

തിരുവന്തപുരം: 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയെ 'ചില്ലാ'ക്കി കേരള പൊലീസ്. കലോത്സവ വേദിയിലെത്തുന്ന കുട്ടികൾക്കും, രക്ഷിതാക്കൾക്കും, അധ്യാപകർക്കും, പൊലീസുകാർക്കും സൗ​ജന്യ ഭക്ഷണം വിളമ്പുകയാണ് കേരളാ പൊലീസ്. 24 മണിക്കൂറും സേവനം ലഭ്യമാകുന്ന സ്റ്റോളാണിത്. കേരളാ പോലീസ് അസോസിയേഷനും കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷനും ചേർന്നാണ് ഈ സേവനം ഒരുക്കിയിരിക്കുന്നത്.

Also Read:

Kerala
സംസ്ഥാന സ്കൂൾ കലോത്സവം: ആദ്യദിനം പൂർത്തിയായത് 58 ഇനങ്ങൾ; കണ്ണൂർ മുന്നിൽ, തൃശ്ശൂർ രണ്ടാമത്

ഫ്രൂട്ട്സ്, ജീരക വെള്ളം, നാരങ്ങാ വെള്ളം, തണുത്ത വെള്ളം എന്നിവയാണ് പൊലീസ് പ്രത്യേകം ഒരുക്കിയിരിക്കുന്ന സ്റ്റാൾവഴി നൽകുന്ന സേവനങ്ങൾ. ഉച്ചയ്ക്ക് ശേഷം ചുക്ക് കാപ്പി, കപ്പ സ്നാക്സ് എന്നിവയും നൽകുന്നുണ്ട്. ഓരോ ദിവസവും ഒരോ വിഭവമാണ് കൊടുക്കാൻ ഉദ്ദേശിക്കുന്നത്. കലോത്സവത്തിന് എത്തുന്നവർക്ക് വെളളവും ഭക്ഷണവും ലഭ്യമാകുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു സേവനമെന്നും കേരളാ പൊലീസ് അസോസിയേഷൻ അം​ഗങ്ങൾ അറിയിച്ചു.

അതേ സമയം, കലോത്സവത്തിന്റെ ആദ്യദിനം പൂർത്തിയാകുമ്പോൾ 245 പോയിന്റുമായി കണ്ണൂരാണ് ഒന്നാമത്. 244പോയിന്റുമായി കോഴിക്കോടാണ് രണ്ടാമത്. 242 പോയിൻ്റുമായി പാലക്കാട് മൂന്നാമതാണ്.

Content Highlights: Kerala police served free food to the children who came to the School Kalolsavam venue

To advertise here,contact us