പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു; അഞ്ച് സഖാക്കളെ കണ്ടെന്ന് പി ജയരാജൻ

"ജയിൽ ജീവിതം കമ്മ്യൂണിസ്റ്റുകാർക്ക് വായിക്കാനുള്ള കാലമാണ്. കമ്മ്യൂണിസ്റ്റുകാരെ തടവറ കാട്ടി പേടിപ്പിക്കേണ്ട'

കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിൽ കെ വി കുഞ്ഞിരാമനടക്കമുള്ള പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു. കാക്കനാട് ജയിലിൽ നിന്ന് അഞ്ച് പ്രതികളേയും വിയ്യൂർ ജയിലിൽ നിന്ന് ഒൻപത് പ്രതികളേയുമാണ് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചത്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് പ്രതികൾ കണ്ണൂരിലെത്തിയത്.

പ്രതികളെ സ്വീകരിക്കാൻ സിപിഐഎം പ്രവർത്തകർ ജയിലിന് മുന്നിൽ എത്തിയിരുന്നു. മുദ്രാവാക്യം വിളികളോടെയാണ് കുഞ്ഞിരാമൻ അടക്കമുള്ളവരെ പ്രവർത്തകർ സ്വീകരിച്ചത്. പ്രതികളെ സ്വീകരിക്കാൻ സിപിഐഎം മുൻ ജില്ലാ സെക്രട്ടറി പി ജയരാജനും ജയിലിൽ എത്തിയിരുന്നു. കെ വി കുഞ്ഞിരാമൻ അടക്കം അഞ്ച് സഖാക്കളെ കണ്ടു എന്ന് പി ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

ജയിൽ ജീവിതം കമ്മ്യൂണിസ്റ്റുകാർക്ക് വായിക്കാനുള്ള കാലമാണെന്നും പി ജയരാജൻ പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരെ തടവറ കാട്ടി പേടിപ്പിക്കേണ്ട. എല്ലാ രാഷ്ട്രീയ കൊലയും അവസാനിക്കണം. മാധ്യമങ്ങൾക്ക് മാര്‍ക്‌സിസ്റ്റ്‌ വിരുദ്ധ ജ്വരമാണ്. ഇരട്ട കൊലയെപ്പറ്റി പറയുമ്പോൾ വെഞ്ഞാറമൂട് കൊലപാതകം ഓർക്കണം. നിയമ പോരാട്ടത്തിന്റെ വഴികൾ ഇപ്പോഴുമുണ്ട്. അവസരങ്ങൾ തങ്ങൾ വിനിയോഗിക്കുമെന്നും പി ജയരാജൻ പറഞ്ഞു.

Also Read:

Kerala
ക്രൈസ്തവ സഭകളുടെ പിന്തുണ ഉറപ്പിക്കാന്‍ നീക്കം സജീവമാക്കി വി ഡി സതീശന്‍; മാരാമണ്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കും

പെരിയ ഇരട്ടക്കൊലകേസിലെ ഒന്നാം പ്രതിയും സിപിഐഎം നേതാവുമായ എ പിതാംബരനെ കാണാന്‍ ടി ചി ചന്ദ്രശേഖരന്‍ വധക്കേസില്‍ പരോളില്‍ കഴിയുന്ന കൊടി സുനിയെത്തിയത് വലിയ ചർച്ചയായിരുന്നു. കോടതി വരാന്തയില്‍ വെച്ചാണ് ഇരുവരും കണ്ടത്. ഫസല്‍ വധക്കേസിലെ വിചാരണ നടപടികളുടെ ഭാഗമായി സിബിഐ കോടതിയിലെത്തിയതായിരുന്നു കൊടി സുനി. ഇതിനിടെയായിരുന്നു ഇരുവരും കൂടിക്കണ്ടത്.

പെരിയ ഇരട്ടക്കൊലക്കേസില്‍ കെ വി കുഞ്ഞിരാമനടക്കം 14 പ്രതികളെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. പത്ത് പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയ പത്ത് പ്രതികള്‍ക്ക് കോടതി കഴിഞ്ഞ ദിവസം ഇരട്ടജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇവര്‍ക്ക് ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തിയിരുന്നു. കേസിലെ ഇരുപതാം പ്രതി കെ വി കുഞ്ഞിരാമന് അഞ്ച് വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.

Content Highlight: P Jayarajan reached jail to meet periya murder case accuseds

To advertise here,contact us