വഴി വെട്ടിവന്നവർ; ആക്രി പെറുക്കി വിറ്റ് കലോത്സവത്തിനെത്തി പാലോട് നന്ദിയോട് സ്കൂളിലെ കുട്ടികൾ

സാമ്പത്തിക ശേഷി ഇല്ലാത്തതിനാൽ വ്യത്യസ്തമായ ഒരു മാർ​ഗമാണ് ഈ വിദ്യാർത്ഥികൾ സ്വീകരിച്ചത്

തിരുവന്തപുരം: കലോത്സവ വേ​ദിയിലെത്തുന്ന പാലോട് നന്ദിയോട് സ്കൂളിന് വേറിട്ടൊരു കഥ പറയാനുണ്ട്. തിരുവനന്തപുരത്തെ മലയോര മേഖലയിലാണ് പാലോട് നന്ദിയോട് എസ്കെവി എച്ച് എസ് എസ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഗതാഗത സൗകര്യം പോലുമില്ലാത്ത ഇടത്തു സ്കൂളിലെ വിദ്യാർത്ഥികൾ വളരെ കഷ്ടപ്പെട്ടാണ് സ്കൂളിലെത്തുന്നത്. തോട്ടം തൊഴിലാളികളുടെയും തൊഴിലുറപ്പിക്കാരുടെയും മക്കളാണ് ഈ സ്കൂളിലെ ഭൂരിഭാ​ഗം വിദ്യാർത്ഥികളും. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനുളള സാമ്പത്തിക ശേഷി ഇല്ലാത്തതിനാൽ വ്യത്യസ്തമായ ഒരു മാർ​ഗമാണ് ഈ വിദ്യാർത്ഥികൾ സ്വീകരിച്ചത്.

Also Read:

Kerala
ആ തീരുമാനം ഉച്ചനേരത്ത് തോന്നിയ തമാശ: അമൃത റഹീമിൻ്റെ സുനിൽ മാഷ് ഇരുപതാം വർഷവും കലോത്സവ വേദിയിലെത്തും

വീടുതോറും കയറി ആക്രി സാധനങ്ങൾ പെറുക്കിയും, സമ്മാന കൂപ്പൺ വിറ്റും, ബിരിയാണി ചലഞ്ച് നടത്തിയുമാണ് വിദ്യാർത്ഥികൾ ഇത്തവണ കലോത്സവ വേ​ദിയിലെത്തുന്നത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ പണമില്ലാത്തതും, മാനേജ്മെന്റിന്റെ പിന്തുണ ലഭിക്കാത്തതും നന്ദിയോട് സ്കൂളിലെ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നമാണ്. എന്നിരുന്നാലും പ്രശ്നങ്ങളെല്ലാം തരണം ചെയ്ത് 12 ഇവന്റുകളിലായി 54 കുട്ടികളാണ് ഈ കലോത്സവത്തിന് പങ്കെടുക്കുന്നത്. കലോത്സവത്തിൻ്റെ രണ്ടാം ദിവസമായ ഇന്ന് പൂരകളി വിഭാ​ഗത്തിലാണ് നന്ദിയോട് സ്കൂളിലെ വി​ദ്യാർത്ഥികൾ പങ്കെടുക്കുന്നത്.

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി അധ്യാപകരുടെ വലിയ പങ്കാളിത്തം കുട്ടികൾക്കൊപ്പമുണ്ടെന്ന് നന്ദിയോട് സ്കൂളിലെ അധ്യാപകനായ അനീഷ് മാഷ് റിപ്പോർട്ടറിനോട് പറഞ്ഞു. വയനാട് ജില്ലയേക്കാൾ ഏറ്റവും അധികം ആദിവാസി കുട്ടികളെ കലോത്സവത്തിൽ എത്തിച്ചത് പാലോട് നന്ദിയോട് സ്കൂളാണെന്നും മാഷ് കൂട്ടിച്ചേർത്തു.

Content Highlights: Palode Nanniyode School Student face Economic Crisis to participate Kerala State School Kalolsavam

To advertise here,contact us