'ജി സുധാകരൻ അഴിമതിയില്ലാത്ത നേതാവ്; സിപിഐഎം അദ്ദേഹത്തെ കറിവേപ്പിലയാക്കി'; പുകഴ്ത്തി കെ സുരേന്ദ്രൻ

'എന്തുകൊണ്ടാണ് ജി സുധാകരന്മാർ ഇങ്ങനെ കൂടുന്നത്? കോട്ടയത്ത് സുരേഷ് കുറുപ്പിനെയും പാർട്ടി കറിവേപ്പില പോലെ വലിച്ചെറിഞ്ഞു'

ആലപ്പുഴ: സിപിഐഎം നേതാവ് ജി സുധാകരനെ പുകഴ്ത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അഴിമതി നടത്താത്ത മന്ത്രിയായിരുന്നു ജി സുധാകരനെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഇന്ന് കറിവേപ്പിലയുടെ വില പോലും അദ്ദേഹത്തിന് പാർട്ടി നൽകുന്നില്ലെന്നും കെ സുരേന്ദ്രൻ വിമർശിച്ചു. കായംകുളത്ത് സിപിഐഎം, കോൺഗ്രസ് വിട്ടുവന്ന പ്രവർത്തകരെ ബിജെപിയിലേക്ക് സ്വീകരിച്ചുകൊണ്ടുള്ള ചടങ്ങിൽ സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.

ആലപ്പുഴ ജില്ലയിൽ ജി സുധാകരൻ എന്ന ഒരു നേതാവുണ്ട്. ആ നേതാവ് മന്ത്രിയായിരിക്കുമ്പോഴും ജനപ്രതിനിധി ആയിരിക്കുമ്പോഴും എങ്ങനെ മാതൃകാപരമായി പ്രവർത്തിക്കാമെന്ന് പഠിപ്പിച്ച വ്യക്തിയാണ്. അന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് ഇവിടത്തെ പൊതുമരാമത്ത് കരാറുകാരേയും അഴിമതിക്കരേയും അദ്ദേഹം എങ്ങനെയാണ് നേരിട്ടതെന്ന് എല്ലാവർക്കുമറിയാം. ഉദാത്തമായ ഉദാഹരണങ്ങൾ അദ്ദേഹം മന്ത്രിസ്ഥാനത്തിരുന്ന് കൊണ്ട് ചെയ്തിട്ടുണ്ട്. അഴിമതി നടത്താത്ത മന്ത്രിയായിരുന്നു ജി സുധാകരൻ. ഇന്ന് കറിവേപ്പിലയുടെ വില പോലും അദ്ദേഹത്തിന് പാർട്ടി നൽകുന്നില്ല. എല്ലാ കാലത്തും സ്ഥാനമാനങ്ങൾ കൊടുക്കണമെന്ന് പറയുന്നില്ല. പക്ഷേ ജി സുധാകരനെ പോലുള്ള ഒരു നേതാവിന് സിപിഐഎം എന്ത് സ്ഥാനമാണ് നൽകുന്നത്. എന്തുകൊണ്ടാണ് ജി സുധാകരന്മാർ ഇങ്ങനെ കൂടുന്നത്. കോട്ടയത്ത് സുരേഷ് കുറുപ്പിനെയും പാർട്ടി കറിവേപ്പില പോലെ വലിച്ചെറിഞ്ഞു. രാഷ്ട്രീയജീവിതം തന്നെ അവസാനിപ്പിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്,' കെ സുരേന്ദ്രൻ പറഞ്ഞു.

Also Read:

Kerala
'മനുഷ്യന് അപകടം സംഭവിച്ചിട്ട് പരിപാടി നിർത്തിവെയ്ക്കാൻ തയ്യാറായോ?'; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ചടങ്ങിൽ എംവി ​ഗോവിന്ദനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. എംവി ​ഗോവിന്ദൻ എല്ലാ വൃത്തിക്കേടുകളേയും പ്രോത്സാഹിപ്പിക്കുകയാണ്. കൊലയാളി സംഘങ്ങളെ മഹത്വവത്കരിക്കുന്ന പാർട്ടിയായി സിപിഐഎം മാറി. രണ്ട് കോൺ​ഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ പ്രതികളെ ജയിലിൽ പോയി സ്വീകരിക്കുന്നു, അവർ സ്വാതന്ത്രസമര പോരാളികളെ പോലെ മഹാന്മാരാണെന്ന് പറയുന്നു. ജയരാജൻ പറയുകയാണ് ജയിലിൽ കിടക്കുന്ന തങ്ങളുടെ സഖാക്കൾ ജയിൽ വാസത്തെ പുസ്തകം വായിക്കാനുള്ള അവസരമായാണ് കണക്കാക്കുകയയെന്നാണ് പറഞ്ഞത്. അല്ലാത്തസമയത്തൊന്നും വായിക്കാൻ പറ്റില്ലേ എന്നും അദ്ദേഹം ചോദിച്ചു.

56 സിപിഐഎം പ്രവർത്തകരാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. പാർട്ടി വിട്ടതിൽ മൂന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങളും അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാരും 49 ബ്രാഞ്ച് അംഗങ്ങളുമുൾപ്പെടുന്നുണ്ട്. സിഐടിയു ഹെഡ് ലോഡ് യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറിയും ബിജെപിയിൽ ചേർന്നതായാണ് റിപ്പോർട്ട്. കോൺഗ്രസിൽ നിന്ന് 27 പേരും ബിജെപിയിൽ ചേർന്നിട്ടുണ്ട്.

Content Highlight:P K Surendran says CPIM isn't connsidering leaders like G Sudhakran

To advertise here,contact us