പി വി അന്‍വറിൻ്റെ അറസ്റ്റ്; പിണറായി വിജയന്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുന്നു: കൊടിക്കുന്നില്‍ സുരേഷ്

അറസ്റ്റിലൂടെ പിണറായി വിജയന്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുവാനാണ് ശ്രമിക്കുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു

കൊച്ചി: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെ അറസ്റ്റ് ചെയ്ത സര്‍ക്കാരിന്റെ നടപടി ഭരണകൂട ഭീകരതയെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി. സര്‍ക്കാരിന്റെ പിന്തിരിപ്പന്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുവാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. ജനാധിപത്യത്തിൻ്റെ സൗന്ദര്യം തന്നെ വിയോജിക്കാനുള്ള അവകാശമാണ്. അറസ്റ്റിലൂടെ പിണറായി വിജയന്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുവാനാണ് ശ്രമിക്കുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കണ്ടുവരുന്ന ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമായി ഫാസിസത്തിന് ദക്ഷിണേന്ത്യയില്‍ സ്ഥാനം ഉറപ്പിക്കുകയാണ് പി വി അന്‍വറിന്റെ അറസ്റ്റിലൂടെ പിണറായി വിജയന്‍ കേരളത്തില്‍ ചെയ്തിരിക്കുന്നത്. ഇത് അംഗീകരിക്കാന്‍ ആകില്ല. എംഎല്‍എ ആയ പി വി അന്‍വറിനെ രാത്രിയില്‍ അറസ്റ്റ് ചെയ്തതിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയും അജണ്ടയുമുണ്ട്. പിണറായി വിജയന്റെയും മകളുടെയും തട്ടിപ്പുകള്‍ കേരളത്തിലെ പൊതുസമൂഹത്തോട് പി വി അന്‍വര്‍ വിളിച്ചു പറഞ്ഞതിലെ വൈരാഗ്യമാണ് അറസ്റ്റിന് പിന്നിലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പ്രതികരിച്ചു.

Also Read:

Kerala
വിനോദയാത്രാ സംഘം സഞ്ചരിച്ച കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ടുണ്ടായ അപകടം; മൂന്ന് മരണം

ഇന്നലെ രാത്രിയായിരുന്നു ഒന്‍പത് മണിയോടെ എടവണ്ണ ഒതായിയിലെ വീട്ടിലെത്തി പി വി അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അന്‍വറിനെ പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരുന്നു. അന്‍വറിന് പുറമേ ഡിഎംകെ പ്രവര്‍ത്തകരായ സുധീര്‍ പുന്നപ്പാല, മുസ്തഫ പട്ടാമ്പി, ഷൗക്കത്ത് പനമരം, കുഞ്ഞിമുഹമ്മദ് എന്നിവരേയും റിമാന്‍ഡ് ചെയ്തിരുന്നു. ഡിഎംകെ പ്രവര്‍ത്തകരേയും തവനൂര്‍ ജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്.

Content Highlights: Kodikunnil Suresh Against Pinarayi Vijayan Arrest

To advertise here,contact us