അപു ജോൺ ജോസഫ് കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൻ്റെ ചീഫ് കോർഡിനേറ്റർ

കെ എം മാണിയുടെ മരുമകൻ എം പി ജോസഫ് ഉൾപ്പെടെ ആറ് പേരെ വൈസ് ചെയർമാന്മാരായും തിരഞ്ഞെടുത്തു

കൊച്ചി: പി ജെ ജോസഫിൻ്റെ മകൻ അപു ജോൺ ജോസഫിനെ കേരളാ കോൺഗ്രസ് ചീഫ് കോർഡിനേറ്ററായി നിയമിച്ചു. ഇത് സംബന്ധിച്ച് ഉന്നതാധികാര സമിതി തീരുമാനിച്ചു. കെ എം മാണിയുടെ മരുമകൻ എം പി ജോസഫ് ഉൾപ്പെടെ ആറ് പേരെ വൈസ് ചെയർമാന്മാരായും തിരഞ്ഞെടുത്തു. എൻസിപി വിട്ട് കേരളാ കോൺഗ്രസിൽ എത്തിയ റജി ചെറിയാനും വൈസ് ചെയർമാൻ പദവി നൽകിയിട്ടുണ്ട്.

പുതിയ പദവിയിൽ അഭിമാനമെന്ന് അപു ജോൺ ജോസഫ് യുഡിഎഫിനെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് അപു ജോൺ ജോസഫ് പ്രതികരിച്ചു. മക്കൾ രാഷ്ട്രീയത്തിൻ്റെ പാതയിലല്ല എൻ്റെ വരവ്. അങ്ങനെയെങ്കിൽ മുമ്പേ ഏതെങ്കിലും സീറ്റിൽ മത്സരിക്കുമായിരുന്നു. പാർട്ടിയിൽ പ്രവർത്തിച്ച് മുന്നോട്ട് വരണമെന്ന് പിതാവിന് നിർബന്ധമുണ്ടായിരുന്നു. അങ്ങനെ കഴിവ് തെളിയിച്ചാണ് തൻ്റെ വരെവെന്നും അപു ജോൺ ജോസഫ് വ്യക്തമാക്കി.

Also Read:

Kerala
ഉമാ തോമസിന് പരിക്കേറ്റ അപകടം; ഓസ്കാർ ഇൻ്റർനാഷണൽ ഇവൻ്റ്സ് ഉടമ പി എസ് ​ജിനീഷ് കുമാർ പൊലീസ് കസ്റ്റഡിയിൽ

ജോസ് കെ മാണിയുടെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച വാർത്തകളോട് പിജെ ജോസഫ് പ്രതികരിച്ചു. യുഡിഎഫ് പ്രവേശനം ജോസ് കെ മാണി തന്നെ അക്കാര്യം നിഷേധിച്ചതും പിജെ ജോസഫ് ചൂണ്ടിക്കാണിച്ചു. അത്തരം ചർച്ചകൾ UDF ൽ നടന്നിട്ടില്ലെന്നും പി ജെ ജോസഫ് വ്യക്തമാക്കി.

Content highlight: Apu John Joseph is the Chief Coordinator of Kerala Congress Joseph Group

To advertise here,contact us