സംസ്ഥാന സ്കൂൾ കലോത്സവം നാളെ കൊടിയിറങ്ങും; തിരുവനന്തപുരം ജില്ലയിലെ സ്കൂളുകള്‍ക്ക് അവധി

സമാപന സമ്മേളനം വൈകിട്ട് 5 മണിക്ക് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും

തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന ദിനമായ ബുധനാഴ്ച തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന എല്ലാ സർക്കാർ എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

വേദികളും താമസൗകര്യം ഒരുക്കിയ സ്കൂളുകൾക്കും വാഹനങ്ങൾ വിട്ടുകൊടുത്ത സ്കൂളുകൾക്കും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.‌മറ്റ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് കലോത്സവം കാണാൻ അവസരം വേണമെന്ന ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് അവധി നൽകുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Also Read:

Kerala
വി ഡി സതീശൻ കത്ത് വായിച്ചു, സുധാകരന് കൈമാറി ഉള്ളടക്കം പറഞ്ഞു; എംഎൻ വിജയൻ്റെ കുറിപ്പിൽ പ്രതികരിച്ച് കുടുംബം

സമാപന സമ്മേളനം വൈകിട്ട് 5 മണിക്ക് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചലച്ചിത്ര താരങ്ങളായ ടോവിനോ തോമസ്, ആസിഫലി എന്നിവരാകും ചടങ്ങിലെ മുഖ്യാതിഥികള്‍.

Content Highlight : State School Arts Festival concludes tomorrow; Thiruvananthapuram District Collector announced holiday for schools

To advertise here,contact us