സൈബര്‍ അധിക്ഷേപം; മാല പാര്‍വതിയുടെ പരാതിയില്‍ യൂട്യൂബ് ചാനലിനെതിരെ കേസ്

പരാതിയിൽ തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തത്

കൊച്ചി: സൈബര്‍ അധിക്ഷേപത്തിനെതിരെ നടി മാല പാര്‍വതി നല്‍കിയ പരാതിയില്‍ കേസ്. 'ഫിലിമി ന്യൂസ് ആന്റ് ഗോസിപ്‌സ്' എന്ന യൂട്യൂബ് ചാനലിനെതിരെയാണ് കേസെടുത്തത്. യൂട്യൂബ് ചാനല്‍ വ്യാജ അശ്ലീല ചിത്രം പ്രചരിപ്പിച്ചെന്നാണ് പരാതി. വീഡിയോയ്ക്ക് താഴെ അശ്ലീല കമന്റിട്ടവര്‍ക്കെതിരെയും പരാതി നല്‍കി. അതിലും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തത്.

Content Highlights: cyber attack Case against YouTube channel on mala parvathy's complaint

To advertise here,contact us