ഡൽഹി കലാപ ഗൂഡാലോചന കേസ്; ഉമർ ഖാലിദ് ഉൾപ്പടെയുള്ള എട്ട് പ്രതികളുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയതാണ് കലാപ ഗൂഡാലോചന എന്നാണ് ഡൽഹി പൊലീസിന്റെ വാദം

ന്യൂഡൽഹി: ഡൽഹി കലാപ ഗൂഡാലോചന കേസിൽ ഉമർ ഖാലിദ് ഉൾപ്പടെയുള്ള എട്ട് പ്രതികളുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഷർജീൽ ഇമാം, മുഹമ്മദ് സലീം ഖാൻ, ഷിഫ ഉർ റഹ്‌മാൻ, ഷദബ് അഹമ്മദ്, അതർ ഖാൻ, ഖാലിദ് സൈഫി, ഗുൽഫിഷ ഫാത്തിമ എന്നിവരുടെ ജാമ്യാപേക്ഷയിലും ഹൈക്കോടതി വാദം കേൾക്കും.

ജാമ്യാപേക്ഷയെ എതിർത്തുള്ള ഡൽഹി പൊലീസിന്റെ വാദം ഇന്നും തുടരും. കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയതാണ് കലാപ ഗൂഡാലോചന എന്നാണ് ഡൽഹി പൊലീസിന്റെ വാദം. രാജ്യത്ത് പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണ് ഡൽഹി കലാപ ഗൂഡാലോചന ആസൂത്രണം ചെയ്തവരുടെ ലക്ഷ്യം. ഈ സാഹചര്യത്തിൽ ഉമർ ഖാലിദ് ഉൾപ്പടെയുള്ള എട്ട് പ്രതികൾക്കും ജാമ്യം നൽകരുതെന്നാണ് ഡൽഹി പൊലീസിന്റെ ആവശ്യം. ജസ്റ്റിസുമാരായ നവീൻ ചൗള, ഷാലീന്ദർ കൗർ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് വാദം കേൾക്കുന്നത്. വാദം പൂർത്തിയായാൽ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റിയേക്കും. ബന്ധുവിന്റെ വിവാഹത്തിനായി ഉമർ ഖാലിദിന് ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം നേരത്തെ ഹൈക്കോടതി നൽകിയിരുന്നു.

Also Read:

Kerala
മലപ്പുറത്ത് ഇടഞ്ഞ ആന ആളെ തൂക്കിയെറിഞ്ഞു; തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് ജെഎൻയു ഗവേഷക വിദ്യാർഥി ഉമർ ഖാലിദിനെതിരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരത്തിന് നേതൃത്വം നൽകിയതിന് പിന്നാലെയാണ് ഉമർ ഖാലിദിനെതിരെ കലാപ ഗൂഢാലോചനയ്ക്ക് കേസെടുക്കുന്നത്. 2020 മുതൽ ഉമർ ഖാലിദ് ജയിലിലാണ്.

Content highlights: Delhi Riot Conspiracy Case The Delhi High Court will hear the bail plea of Umar Khalid today

To advertise here,contact us