പത്താം ക്ലാസുകാര്‍ക്ക് ലക്ഷങ്ങള്‍ സമ്മാനം; ഏറ്റവും വലിയ സ്‌കോളര്‍ഷിപ്പ് പരീക്ഷയുമായി റിപ്പോര്‍ട്ടര്‍ ടിവി

പത്താംക്ലാസിലെ സയന്‍സ്, ഗണിതം, സോഷ്യല്‍ സയന്‍സ്, ഇംഗ്ലീഷ് വിഷയങ്ങളെ കേന്ദ്രീകരിച്ചായിരിക്കും മത്സരം

കൊച്ചി: പത്താം ക്ലാസില്‍ പഠിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കേരളം കണ്ട ഏറ്റവും വലിയ സ്‌കോളര്‍ഷിപ്പ് പരീക്ഷയുമായി റിപ്പോര്‍ട്ടര്‍ ടിവി എത്തുന്നു. പത്താംക്ലാസിലെ സയന്‍സ്, ഗണിതം, സോഷ്യല്‍ സയന്‍സ്, ഇംഗ്ലീഷ് വിഷയങ്ങളെ കേന്ദ്രീകരിച്ചായിരിക്കും മത്സരം. 60 മിനിട്ടില്‍ 60 ചോദ്യങ്ങള്‍ എന്ന തരത്തില്‍ ഓണ്‍ലൈനായിട്ടായിരിക്കും മത്സര പരീക്ഷ നടക്കുക. നെഗറ്റീവ് മാര്‍ക്ക് ഉണ്ടാകില്ല.

സ്റ്റേറ്റ്, സിബിഎസ്ഇ എന്നീ വിഭാഗങ്ങള്‍ക്ക് പ്രത്യേകമായി പുരസ്കാരങ്ങളും ഉണ്ടാകും. ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 2 ലക്ഷം രൂപ വീതവും ഒപ്പം പ്രശസ്തി പത്രവും ലഭിക്കും. രണ്ടാം സ്ഥാനം നേടുന്ന 10 പേര്‍ക്ക് 50,000 രൂപയും പ്രശസ്തി പത്രവും, മൂന്നാം സ്ഥാനത്ത് എത്തുന്ന 20 പേര്‍ക്ക് 25,000 രൂപയും പ്രശസ്തി പത്രവും, നാലാം സ്ഥാനത്ത് എത്തുന്ന 20 പേര്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ എന്നിങ്ങനെയായിരിക്കും പുരസ്‌കാരങ്ങള്‍. ഇത് കൂടാതെ ഓരോ ജില്ലയിലും മുന്നിലെത്തുന്ന 100 കുട്ടികള്‍ക്ക് വീതം 1400 പേര്‍ക്ക് 1,000 രൂപ പ്രോത്സാഹന സമ്മാനവും ലഭിക്കും.

ജനുവരി 26ന് റിപ്പബ്ലിക് ദിനത്തില്‍ നടക്കുന്ന സ്‌കോളര്‍ഷിപ്പ് പരീക്ഷക്കായി റിപ്പോര്‍ട്ടര്‍ വെബ്‌സൈറ്റിലൂടെയും (www.reporterlive.com/events/young-genius-awards) ആപ്പിലൂടെയും രജിസ്റ്റര്‍ ചെയ്യാം. വിശദ വിവരങ്ങള്‍ക്കായി ബന്ധപ്പെടാം: 755 804 1000

Content Highlights: Reporter TV comes with Biggest Scholarship Award

To advertise here,contact us