ജീവനൊടുക്കിയ ഡിസിസി ട്രഷററുടെ കുറിപ്പും കത്തുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും

വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബന്ധുക്കളും സഹപ്രവർത്തകരും അടക്കം ഇതുവരെ 20ലധികം ആളുകളെ പൊലീസ് ചോദ്യം ചെയ്തു

കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യാ കുറിപ്പും കത്തുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അന്വേഷണസംഘം. ഔദ്യോഗിക രേഖകളിലോ മിനിട്സ്കളിലോ വിജയൻ എഴുതിയിട്ടുള്ള സ്വന്തം കയ്യക്ഷരങ്ങൾ ശേഖരിച്ച് ആത്മഹത്യാക്കുറിപ്പിലെ കയ്യക്ഷരവുമായി ഒത്തു നോക്കി ശാസ്ത്രീയ പരിശോധന നടത്തിയതിനു ശേഷം കത്തുകൾ കോടതിയിൽ ഹാജരാക്കുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബന്ധുക്കളും സഹപ്രവർത്തകരും അടക്കം ഇതുവരെ 20ലധികം ആളുകളെ പൊലീസ് ചോദ്യം ചെയ്തു. അതേസമയം സാമ്പത്തിക ആരോപണങ്ങളുമായി ബന്ധപ്പെട്ട വിജയന്റെ മകൻ വിജേഷിന്റെ മൊഴി ഇന്നലെ വിജിലൻസ് സംഘം രേഖപ്പെടുത്തി. നിയമന വിവാദവുമായി ബന്ധപ്പെട്ട് പരാതി നൽകിയ ഐസക് താമരച്ചാലിൽ, പത്രോസ്,ഷാജി എന്നിവരെയും വിജിലൻസ് ചോദ്യം ചെയ്തു. ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിട്ടുള്ള നേതാക്കളുടെയും ബാങ്ക് ജീവനക്കാരുടെയും മൊഴിയെടുക്കൽ ഇന്നും നാളെയുമായി നടന്നേക്കും.

Also Read:

Kerala
മലപ്പുറത്ത് ഇടഞ്ഞ ആന ആളെ തൂക്കിയെറിഞ്ഞു; തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്

ഇതിനിടെ എൻഎം വിജയൻ്റെ ആത്മഹത്യാക്കുറിപ്പിൻ്റെ ആധികാരികതയിൽ സംശയം പ്രകടിപ്പിച്ചും വിജയൻ്റെ കുടുംബത്തെ കുറ്റപ്പെടുത്തിയും കെപിസിസി പ്രസിഡ‍ൻ്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രം​ഗത്തെത്തിയിരുന്നു. കുടുംബത്തിന് അന്തവും കുന്തവുമില്ലെന്നും വിഷയത്തിൽ വീട്ടുകാർ പ്രശ്‌നം ഉണ്ടാക്കേണ്ട കാര്യമില്ലെന്നുമായിരുന്നു കെ സുധാകരന്റെ പ്രതികരണം. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു എൻ എം വിജയൻ്റെ കുടുംബത്തിനെതിരായ കെ സുധാകരൻ്റെ പ്രതികരണം.

ഭീഷണിയുടെ രൂപത്തിൽ എൻ എം വിജയൻ്റെ കുടുംബം സംസാരിച്ചുവെന്നും അതൊന്നും വിലപ്പോവില്ലെന്നുമായിരുന്നു വി ഡി സതീശൻ്റെ പ്രതികരണം. കോപ്പി ടു വി ഡി സതീശൻ എന്നത് മറ്റൊരു മഷിയിലാണ്. അത് എൻ എം വിജയൻ എഴുതിയതല്ലെന്നും കെപിസിസി പ്രസിഡ‍ൻ്റ് സംശയം പ്രകടിപ്പിച്ചിരുന്നു. കത്തിൽ അവ്യക്തതയുള്ള ഭാ​ഗങ്ങൾ ഉണ്ടെന്നും എൻഎം വിജയൻ കൂട്ടിച്ചേ‍ർത്തിരുന്നു.

Also Read:

Kerala
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെട്ടി ഓട്ടോറിക്ഷയിലിടിച്ച് നാല് വയസ്സുകാരി മരിച്ചു

ഇതിനിടെ വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷൻ ഇന്ന് വയനാട്ടിലെത്തും. രാവിലെ 10 മണിക്ക് ഡിസിസിയിലെ യോഗത്തിനു ശേഷം വിജയന്റെ കുടുംബാംഗങ്ങളെ സമിതി സന്ദർശിക്കും. ജില്ലയിലെ കോൺഗ്രസ് നേതാക്കളുമായി കുടിക്കാഴ്ച നടത്തും. ആരോപണ വിധേയരായ ഐസി ബാലകൃഷ്ണൻ എംഎൽഎ,എൻ ഡി അപ്പച്ചൻ, കെഎൽ പൗലോസ് എന്നിവരുടെയും ബത്തേരിയിലെ പ്രാദേശിക നേതാക്കളുടെയും അടക്കം മൊഴി കമ്മീഷൻ രേഖപെടുത്തും.

Content Highlights: The note and letters of the late DCC treasurer will be subjected to scientific scrutiny

To advertise here,contact us