'മലയാളത്തിന്റെ ഭാവ സംഗീതത്തിന് തിരശീല വീണു'; പി ജയചന്ദ്രനെ അനുസ്മരിച്ച് പി ബാലചന്ദ്രന്‍ എംഎല്‍എ

തങ്ങളെ തമ്മില്‍ അടുപ്പിച്ചത് സംഗീതമായിരുന്നില്ലെന്നും സൗഹൃദവലയങ്ങളായിരുന്നുവെന്നും ബാലചന്ദ്രന്‍ എംഎല്‍എ

തൃശൂര്‍: അന്തരിച്ച ഭാവ ഗായകന്‍ പി ജയചന്ദ്രനെ അനുസ്മരിച്ച് പി ബാലചന്ദ്രന്‍ എംഎല്‍എ. തങ്ങളെ തമ്മില്‍ അടുപ്പിച്ചത് സംഗീതമായിരുന്നില്ലെന്നും സൗഹൃദവലയങ്ങളായിരുന്നുവെന്നും ബാലചന്ദ്രന്‍ എംഎല്‍എ പറഞ്ഞു. അദ്ദേഹത്തിന്റെ മരണത്തിലൂടെ മലയാള ഗാനാലാപന ശാഖയുടെ ഭാവ സംഗീതത്തിന് തിരശീല വീണുവെന്നും എംഎല്‍എ അനുസ്മരിച്ചു. പി ജയചന്ദ്രന്റെ മരണവിവരം അറിഞ്ഞ് തൃശൂര്‍ അമല ആശുപത്രിയില്‍ എത്തിയതായിരുന്നു എംഎല്‍എ.

Also Read:

Kerala
ഭാവ ഗായകന് വിട; പി ജയചന്ദ്രന്‍ അന്തരിച്ചു

പി ജയചന്ദ്രന്റെ വിയോഗത്തില്‍ ഗായകന്‍ മധു ബാലകൃഷ്ണനും അനുശോചനം അറിയിച്ചു. ഭാവ ഗായകന്‍ മാത്രമായിരുന്നില്ല പി ജയചന്ദ്രനെന്ന് മധു ബാലകൃഷ്ണന്‍ പറഞ്ഞു. അക്ഷരങ്ങള്‍ അത്ര സ്ഫുടമായി ഉപയോഗിച്ചിരുന്ന ഗായകനായിരുന്നു അദ്ദേഹം. സംഗീത ലോകത്ത് നികത്താനാവാത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും മധു ബാലകൃഷ്ണന്‍ പറഞ്ഞു.

ഇന്ന് വൈകിട്ട് 7.45 ഓടെയായിരുന്നു പി ജയചന്ദ്രന്റെ അന്ത്യം. തൃശൂര്‍ പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന ഏറെ നാളായി ചികിത്സയിലായിരുന്നു.

Content Highlights- p balachandran mla on p jayachandran death

To advertise here,contact us