ഉമാ തോമസ് നടന്നുതുടങ്ങി, അപകടം ഓർമ്മയില്ല; ആരോഗ്യനിലയിൽ മികച്ച പുരോഗതി

ഒരാഴ്ചക്ക് ശേഷം സന്ദർശകരെ അനുവദിച്ചുതുടങ്ങുമെന്നും മെഡിക്കൽ സംഘം

കൊച്ചി: ഉമാ തോമസിന്റെ ആരോഗ്യനിലയിൽ മികച്ച പുരോഗതി. എംഎൽഎ നടന്നുതുടങ്ങിയതായും ഇന്ന് റൂമിലേക്ക് മാറ്റുമെന്നും മെഡിക്കൽ സംഘം അറിയിച്ചു. അപകടത്തിന്റെ വീഡിയോ കാണിച്ചു കൊടുത്തപ്പോൾ എംഎൽഎയ്ക്ക് അതോർമ്മയുണ്ടായിരുന്നില്ല. ഒരാഴ്ചക്ക് ശേഷം സന്ദർശകരെ അനുവദിച്ചുതുടങ്ങുമെന്നും മെഡിക്കൽ സംഘം പറഞ്ഞു.

ബുധനാഴ്ചയും എംഎൽഎയുടെ ഫേസ്ബുക്കിലൂടെ അഡ്മിൻ ടീമും ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയെപ്പറ്റി പങ്കുവെച്ചിരുന്നു. 'ഏകദേശം അഞ്ച് മിനിറ്റോളം നടത്തിയ കോണ്‍ഫറന്‍സ് കോളില്‍ കഴിഞ്ഞ പത്തുദിവസമായി ക്വാറന്റീനില്‍ കഴിയുന്നതിന്റെ നിരാശയാണ് പ്രകടിപ്പിച്ചത്. പിന്നീട് കോര്‍ഡിനേറ്റ് എവരിതിംഗ് എന്ന് പറഞ്ഞു. ഓഫീസ് കൃത്യമായി പ്രവര്‍ത്തിക്കണമെന്നും എംഎല്‍എയുടെ തന്നെ ഇടപെടല്‍ ആവശ്യമായുള്ള അടിയന്തര സാഹചര്യങ്ങളില്‍ നമ്മുടെ മറ്റ് നിയമസഭാ സാമാജികരുടെ സഹായം തേടണമെന്നും നിര്‍ദ്ദേശിച്ചു', എന്നാണ് അഡ്മിന്‍ ടീം കുറിച്ചത്.

Also Read:

National
സുപ്രീംകോടതി ശാസിച്ചിട്ടും വിദ്വേഷ പ്രസംഗത്തിൽ 'മാപ്പി'ല്ല; ജഡ്ജിക്കെതിരെ വീണ്ടും റിപ്പോർട്ട് തേടി കൊളീജിയം

മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും കൃത്യമായി വിലയിരുത്തണമെന്ന് സ്റ്റാഫ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും അഡ്മിന്‍ അറിയിച്ചു.

Content Highlights: Uma thomas MLA started to walk

To advertise here,contact us