'ബീഫില്‍ എലിവിഷം ചേര്‍ത്തിട്ടുണ്ടേ…'; പറഞ്ഞത് തമാശയെന്ന് കരുതി, യുവാവ് ഗുരുതരാവസ്ഥയില്‍, സുഹൃത്തിനെതിരെ കേസ്

മദ്യപിക്കുന്ന സമയത്ത് മഹേഷ് കൊണ്ട് വന്ന ബീഫ് നിധീഷ് കഴിക്കുകയും ചെയ്തു

കോഴിക്കോട്: വടകരയില്‍ എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയില്‍. സംഭവത്തില്‍ സുഹൃത്തിനെതിരെ പൊലീസ് കേസ് എടുത്തു. കുറിഞ്ഞാലിയോട് സ്വദേശി നിധീഷിന്റെ പരാതിയിലാണ് ഇയാളുടെ സുഹൃത്ത് വൈക്കിലശ്ശേരി സ്വദേശി മഹേഷിനെതിരെ വടകര പൊലീസ് കേസെടുത്തത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. സുഹൃത്തുക്കളായ നിധീഷും മഹേഷും ചേര്‍ന്ന് മദ്യപിച്ചിരുന്നു. മദ്യപിക്കുന്ന സമയത്ത് മഹേഷ് കൊണ്ട് വന്ന ബീഫ് നിധീഷ് കഴിക്കുകയും ചെയ്തു. ബീഫില്‍ എലിവിഷം ചേര്‍ത്തതായി മഹേഷ് പറഞ്ഞിരുന്നെങ്കിലും തമാശയാണ് എന്ന് കരുതി നിധീഷ് കഴിക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് ആരോഗ്യാവസ്ഥ മോശമായത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിധീഷ് നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

Also Read:

Kerala
'തെറ്റ് ചെയ്തിട്ടില്ല, ഇപ്പോൾ പരാതിയുമായി വന്നതിന് പിന്നിൽ മറ്റ് ഉദ്ദേശങ്ങൾ'; ബോബി ചെമ്മണ്ണൂർ

Content Highlights: Youth is in critical condition after eating beef laced with rat poison

To advertise here,contact us