എൻ എം വിജയന്റെ മരണത്തിൽ കുരുക്ക് മുറുകുന്നു; സാമ്പത്തിക ക്രമക്കേടിൽ ഐ സി ബാലകൃഷ്ണനെതിരെ കേസെടുക്കാൻ ഇ ഡി

സാമ്പത്തിക ക്രമക്കേടുകളിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇ ഡി യുടെ നീക്കം

വയനാട്: ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണത്തിന് പിന്നാലെ ഉയർന്നുവന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഐ സി ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരെ അന്വേഷണത്തിനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

എംഎൽഎയ്‌ക്കെതിരെ ഉടൻ കേസെടുക്കുമെന്ന് ഇ ഡി വൃത്തങ്ങൾ അറിയിച്ചു.

ഇ ഡിയുടെ കൊച്ചി യൂണിറ്റാണ് കേസ് അന്വേഷിക്കുക. എംഎൽഎയുടെ സാമ്പത്തിക ഇടപാടുകൾ, നിയമനത്തിനായി വാങ്ങിയ കോഴ പണത്തിൻ്റെ വിനിമയം ഉൾപ്പെടെയാകും അന്വേഷണത്തിന്റെ പരിധിയിൽ വരിക. സാമ്പത്തിക ക്രമക്കേടുകളിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇ ഡി യുടെ നീക്കം.

വയനാട് സിസിസി ട്രഷറർ എന്‍ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഐ സി ബാലകൃഷ്ണനെ പ്രതി ചേര്‍ത്തിരുന്നു. കേസില്‍ ഒന്നാം പ്രതിയാണ് എംഎല്‍എ. ഐസി ബാലകൃഷ്ണനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ്പൊലീസ് ചുമത്തിയിരിക്കുന്നത്. ഐ സി ബാലകൃഷ്ണന് പുറമേ എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവരെയും പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്.

Also Read:

Kerala
ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശം; പി സി ജോര്‍ജിനെതിരെ കേസ്

സഹകരണ ബാങ്കിലെ നിയമനക്കോഴ ഇടപാടുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതോടെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസിൽ ഐസി ബാലകൃഷ്ണൻ അടക്കമുള്ളവരുടെ അറസ്റ്റ് ഈ മാസം പതിനഞ്ച് വരെ വയനാട് ജില്ലാ കോടതി തടഞ്ഞിട്ടുണ്ട്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയി എന്ന ആരോപണം തള്ളി ഐ സി ബാലകൃഷ്ണൻ ഇന്നലെ രംഗത്തെത്തിയിരുന്നു. പ്രചരിക്കുന്നത് വ്യാജവാർത്തെയെന്ന് പറഞ്ഞ ഐ സി ബാലകൃഷ്ണൻ, സുഹൃത്തിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കർണാടകയിൽ എത്തിയതാണെന്നും പറഞ്ഞിരുന്നു.

Content Highlights: ED to register case against IC Balakrishnan

To advertise here,contact us