National
ഇരാറ്റുപേട്ട: ചാനല് ചര്ച്ചയിലെ വിദ്വേഷ പരാമര്ശവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് പി സി ജോര്ജിനെതിരെ കേസെടുത്തു. ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തത്. മതസ്പര്ധ വളര്ത്തല്, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് പി സി ജോര്ജിനെതിരെ ചുമത്തിയിരിക്കുന്നത്.
ഒരു ചാനലില് നടത്തിയ വിദ്വേഷ പരാമര്ശത്തിനെതിരെ യൂത്ത് ലീഗാണ് പി സി ജോര്ജിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ 196, 299, കെപി ആക്ട് 120 ഒ എന്നീ വകുപ്പുകള് പ്രകാരമാണ് പി സി ജോര്ജിനെതിരെ കേസെടുത്തത്.
Content Highlights- police took case against p c george on hate speech