അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ എട്ടോളം പേർ പീഡിപ്പിച്ചതായി പരാതി; 15 പവൻ സ്വർണം കവർന്നു

മുഖ്യപ്രതി യുവതിയെ പലര്‍ക്കായി കാഴ്ചവെച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്

അരീക്കോട്: മലപ്പുറം അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. നാട്ടുകാരും അകന്ന ബന്ധുക്കളും അടക്കം എട്ടോളം പേരാണ് 36കാരിയായ യുവതിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ അരീക്കോട് പൊലീസ് മൂന്ന് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു.

Also Read:

Kerala
'അണികൾ കൈകാര്യം ചെയ്യുന്ന തരത്തിലേയ്ക്ക് കാര്യങ്ങൾ എത്തിക്കരുത്'; ഹമീദ് ഫൈസിക്ക് മുന്നറിയിപ്പുമായി ഷാഫി ചാലിയം

മുഖ്യപ്രതി യുവതിയെ പലര്‍ക്കായി കാഴ്ചവെച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. പ്രതികള്‍ യുവതിയെ പലതവണ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമായിരുന്നു പീഡനം. ഇതിന് പുറമേ യുവതിയുടെ പതിനഞ്ച് പവന്‍ സ്വര്‍ണവും പ്രതികള്‍ കവര്‍ന്നു.

കേസ് പിന്‍വലിക്കാന്‍ പ്രതികളുടെ ഭാഗത്ത് നിന്ന് ഭീഷണിയുള്ളതായി യുവതിയുടെ സഹോദരനും ഭാര്യയും റിപ്പോര്‍ട്ടറിനോട് പറഞ്ഞു. മാനസിക വെല്ലുവിളിയുള്ളത് തിരിച്ചറിഞ്ഞാണ് പ്രതികള്‍ യുവതിയെ ചൂഷണം ചെയ്തത്. എതിര്‍ക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് മുഖ്യപ്രതിക്ക് അറിയാം. പരാതി പിന്‍വലിക്കണമെന്ന് പല തവണകളിലായി ആവശ്യപ്പെട്ടു. കേസുമായി മുന്നോട്ടുപോകാനാണ് തങ്ങളുടെ തീരുമാനം. ഇതിന് പിന്നില്‍ കൂടുതല്‍ ആളുകള്‍ ഉള്ളതായി സംശയിക്കുന്നതായും യുവതിയുടെ കുടുംബം പറഞ്ഞു. നിലവില്‍ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Content Highlights- woman sexually abused by relatives and neighbours in malappuram

To advertise here,contact us