ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഒന്നാന്തരമായി നിലമ്പൂരിൽ ജയിക്കും: ബിനോയ് വിശ്വം

സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകം ഓഫീസ് ഊർജസ്വലമായി പ്രവർത്തിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: എം എൻ ഗോവിന്ദൻ നായരുടെ പ്രതിമ മാറ്റിയത് ചർച്ചക്ക് വിഷയമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകം ഓഫീസ് ഊർജസ്വലമായി പ്രവർത്തിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ പാരമ്പര്യങ്ങളെ ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഒന്നാന്തരമായി നിലമ്പൂരിൽ ജയിക്കും. ആ വിജയത്തിന് മാറ്റ് ഏറെ ആയിരിക്കും. സ്വന്തന്ത്രനെ പരീക്ഷിക്കുമോ എന്ന് ഇപ്പോൾ പറയേണ്ട കാര്യമല്ല. സമയം വരുമ്പോൾ ആലോചിക്കും. അതേസമയം, ഇടതുമുന്നണിയിലെ രണ്ടാമത്തെ പ്രബല കക്ഷി ആർജെഡി ആണെന്ന കെ പി മോഹനൻ എംഎൽഎയുടെ അവകാശവാദത്തിൽ ബിനോയ് വിശ്വം പ്രതികരിച്ചില്ല.

പുതുക്കിപ്പണിത സിപിഐ ആസ്ഥാനത്ത് പുതുതായി അനാച്ഛാദനം ചെയ്ത എംഎൻ ഗോവിന്ദൻ നായരുടെ പ്രതിമ നേരത്തേ മാറ്റിയിരുന്നു. പുതിയ പ്രതിമക്ക് എംഎനുമായി രൂപ സാദൃശ്യം ഇല്ലെന്ന വ്യാപകപരാതി ഉയർന്നിരുന്നു.ഇതിനെ തുടർന്ന് പുതിയ പ്രതിമക്ക് പകരം പഴയ പ്രതിമ വീണ്ടും സ്ഥാപിച്ചു.

Content Highlights: binoy viswam about m n statue

To advertise here,contact us