തിരുവനന്തപുരത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകം തന്നെയെന്ന് പൊലീസ്, പ്രതിക്കായി അന്വേഷണം

കണിയാപുരം കരിച്ചാറയിലെ വീട്ടിനുള്ളിൽ കഴുത്തിൽ കുരുക്കിട്ട നിലയിലാണ് കൊല്ലപ്പെട്ട വിജിയുടെ മൃതദേഹം കണ്ടെത്തിയത്

തിരുവനന്തപുരം: യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തൽ. കണിയാപുരം കരിച്ചാറയിലെ വീട്ടിനുള്ളിൽ കഴുത്തിൽ കുരുക്കിട്ട നിലയിലായിരുന്നു കഴിഞ്ഞ ദിവസം വിജിയുടെ മൃതദേഹം കണ്ടെത്തിയത്. കൂടെ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിയായ രങ്കനെ കണ്ടെത്തുന്നതിനായി തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി. യുവതിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു.

Also Read:

Kerala
കാക്കനാട് എട്ട് പേരെ തെരുവ്നായ കടിച്ച സംഭവം; ചത്ത നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

രാവിലെ വിജിയുടെ കുട്ടികൾ സ്കൂളിൽ പോകുമ്പോൾ വീട്ടിൽ വിജിയും രങ്കനുമുണ്ടായിരുന്നു. എന്നാൽ തിരിച്ചെത്തിയപ്പോൾ വീട്ടിൽ മരിച്ച് കിടക്കുന്ന വിജിയെയാണ് കുട്ടികൾ കണ്ടത്. ആദ്യ ഭർത്താവിൻ്റെ മരണത്തിന് ശേഷം തമിഴ്നാട് സ്വദേശിയായ രങ്കനൊപ്പം 3 മാസമായി താമസിച്ചുവരുകയായിരുന്നു വിജി. രങ്കനും വിജിയും ഒരേ ഹോട്ടലിലാണ് ജോലി ചെയ്തിരുന്നത്. എന്നാൽ സംഭവത്തിന് ശേഷം രങ്കനെ കാണാതാവുകയായിരുന്നു.

Content highlight- Death of Thiruvananthapuram: Police finds its a murder

To advertise here,contact us