മുന്നണി വിടുമെന്ന് ലീഗ്; രാജിവയ്ക്കാൻ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റിന് ഡിസിസിയുടെ അന്ത്യശാസന

പ്രസിഡന്റ് പദവി കൈമാറാന്‍ ലീഗ് നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഡിസിസി ഇടപെടല്‍

കോഴിക്കോട്: മുന്നണി ധാരണപ്രകാരം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം മുസ്ലീം ലീഗിന് നല്‍കാത്തതുമായി ബന്ധപ്പെട്ട് കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തില്‍ തര്‍ക്കം. പദവി രാജിവെക്കാന്‍ കോണ്‍ഗ്രസിന്റെ പോളി കാരക്കട തയ്യാറാവാത്തതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. രാജിവെക്കില്ലെന്ന തീരുമാനത്തില്‍ തന്നെയാണ് അദ്ദേഹം. എന്നാല്‍ രാജിക്ക് തയ്യാറായില്ലെങ്കില്‍ പാര്‍ട്ടി നടപടിയെടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ നിലപാടെടുത്തു.

പ്രസിഡന്റ് പദവി കൈമാറാന്‍ ലീഗ് നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കുകയാണ്. പദവി കൈമാറിയില്ലെങ്കില്‍ കൂരാച്ചുണ്ട് പഞ്ചായത്തിലെ മുന്നണി ബന്ധം അവസാനിപ്പിക്കുമെന്ന് മുസ്ലീം ലീഗ് അറിയിച്ചു. പ്രസിഡന്റ് സ്ഥാനം ആദ്യ നാല് വര്‍ഷം കോണ്‍ഗ്രസിനും അവസാന വര്‍ഷം ലീഗിനും എന്നായിരുന്നു മുന്നണി ധാരണ.

Also Read:

Kerala
ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് കോടതി; ഉത്തരവ് മൂന്നരയ്ക്ക്

ഡിസംബര്‍ 31ന് മുമ്പ് പ്രശ്‌നം പരിഹരിക്കുമെന്നായിരുന്നു മുസ്ലീം ലീഗ് പ്രതീക്ഷ. എന്നാല്‍ പ്രശ്‌നപരിഹാരമാവാതെ വന്നതോടെ മുന്നണി ബന്ധം ഉപേക്ഷിക്കുമെന്ന് ലീഗ് പരസ്യപ്രതികരണം നടത്തി. എന്നാല്‍ ജനുവരി 5നകം ഉചിതമായ പരിഹാരം കാണുമെന്ന് ജില്ലാ നേതൃത്വം ഉറപ്പ് നല്‍കിയിരുന്നു. നിലവിലെ ധാരണ പാലിക്കപ്പെട്ടില്ലെങ്കില്‍ കോണ്‍ഗ്രസുമായുള്ള മുഴുവന്‍ ബന്ധവും ഉപേക്ഷിക്കുമെന്നാണ് ലീഗ് നിലപാട്.

Content Highlights: Kozhikode koorachundu President dcc warning to president

To advertise here,contact us