എൻ എം വിജയൻ്റെ കുടുംബത്തെ സംരക്ഷിക്കാമെന്ന വാഗ്ദാനം; എം വി ഗോവിന്ദന് മറുപടി നൽകി കെ സുധാകരൻ

എം വി ഗോവിന്ദൻ ആദ്യം പാർട്ടി കുടുംബത്തെ സംരക്ഷിക്കണം എന്നും അതിനു ശേഷം കോൺഗ്രസിലെ കുടുംബങ്ങളെ സംരക്ഷിക്കാം എന്നും സുധാകരൻ തുറന്നടിച്ചു

തിരുവനന്തപുരം : വയനാട് മുൻ ഡിസിസി ട്രഷറര്‍ എന്‍ എം വിജയൻ്റെ കുടുംബത്തെ സംരക്ഷിക്കും എന്ന പ്രസ്‌താവന നടത്തിയ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് രൂക്ഷഭാഷയിൽ മറുപടി നൽകി കെപിസിസി പ്രസിഡൻ്റ് കെ സുധാകരന്‍. എം വി ഗോവിന്ദന്റെ ജീവിത പങ്കാളി ഭരണം നിയന്ത്രിച്ചിരുന്ന ആന്തൂർ മുനിസിപ്പാലിറ്റിയിലാണ് സിപിഐഎം പ്രവർത്തകൻ സാജൻ ആത്മഹത്യ ചെയ്തത്, സാജന്റെ പൂർത്തിയാകാത്ത പ്രൊജക്റ്റ് ഇപ്പോഴും അവിടെ ഉണ്ടെന്നും കെപിസിസി പ്രസിഡന്റ്. എം വി ഗോവിന്ദൻ ആദ്യം പാർട്ടി കുടുംബത്തെ സംരക്ഷിക്കണം എന്നും അതിനു ശേഷം കോൺഗ്രസിലെ കുടുംബങ്ങളെ സംരക്ഷിക്കാം എന്നും സുധാകരൻ തുറന്നടിച്ചു.

Also Read:

Kerala
അമരക്കുനിയിൽ കടുവയ്ക്കായി രാത്രിയും തിരച്ചിൽ, തെർമൽ ഡ്രോൺ പറത്തി നിരീക്ഷണം; പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം

അവസരം നോക്കി നടക്കുന്ന ചോരക്കൊതിയനായ കുറുക്കൻ്റെ സ്വഭാവം സിപിഐഎം സംസ്ഥാന സെക്രട്ടറി കാട്ടരുത് എന്നാണ് തനിക്ക് അഭ്യര്‍ഥിക്കാന്‍ ഉള്ളതെന്നും ഫേസ്ബുക്ക് പോസ്‌റ്റിലൂടെ സുധാകരന്‍ വ്യക്തമാക്കി. എൻ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. സിപിഎമ്മിനെ പോലെ കുറ്റവാളികളുടെ സംരക്ഷണം ഞങ്ങളുടെ രീതിയോ ലക്ഷ്യമോ അല്ലെന്നും വിമർശിച്ചു. കുടുംബനാഥന്‍ നഷ്‌ടപ്പെട്ട ഒരു വീട്ടില്‍ പോയി രാഷ്‌ട്രീയ ലാഭം ഉണ്ടാക്കാന്‍ നോക്കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി നെറികെട്ട രാഷ്‌ട്രീയമാണ് കളിക്കുന്നതെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

Content Highlights: NM Vijayan's suicide, K Sudhakaran replies to MV Govindan

To advertise here,contact us