പീച്ചി ദുരന്തം, മൂന്നാമത്തെ പെൺകുട്ടിയും മരിച്ചു; അപകടനില തരണം ചെയ്ത് നിമ

പട്ടിക്കാട് സ്വദേശിനി പതിനാറ് വയസ്സുള്ള എറിനാണ് മരിച്ചത്, ചികിത്സയിലിരിക്കുന്ന നാലാമത്തെ പെൺകുട്ടി നിമ ഇന്നലെ തന്നെ അപകടനില തരണം ചെയ്തിരുന്നു

തൃശൂർ: പീച്ചി ഡാം റിസർവോയറിലെ കയത്തിൽ നാല് വിദ്യാർത്ഥിനികൾ വീണുണ്ടായ അപകടത്തില്‍ ഒരു മരണം കൂടി സ്ഥിരീകരിച്ചു. പട്ടിക്കാട് സ്വദേശിനി പതിനാറ് വയസ്സുള്ള എറിനാണ് മരിച്ചത്. ഇതോടെ മരണം മൂന്നായി. പ്ലസ് വൺ വിദ്യാർഥിനിയാണ് എറിൻ. അപകടത്തിൽ പെട്ട അലീന,ആൻ ഗ്രേയ്സ് എന്നിവർ നേരത്തെ മരിച്ചിരുന്നു. ചികിത്സയിലിരിക്കുന്ന നാലാമത്തെ പെൺകുട്ടി നിമ ഇന്നലെ തന്നെ അപകടനില തരണം ചെയ്തിരുന്നു.

സുഹൃത്തിൻ്റെ വീട്ടിൽ തിരുന്നാൾ ആഘോഷത്തിന് വന്നതായിരുന്നു ഇവർ. ജനുവരി 12-ാം തീയതി വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. നാല് പേരും റിസർവോയറില്‍ വീഴുകയായിരുന്നു. ഇവർ ഇറങ്ങിയ ഭാഗത്ത് കയമുണ്ടായിരുന്നു. അതിൽ അകപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികൾ പറയുന്നു

Also Read:

Kerala
തിരുവനന്തപുരത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകം തന്നെയെന്ന് പൊലീസ്, പ്രതിക്കായി അന്വേഷണം

ആൻ ഗ്രേസ്, എറിൻ, അലീന, നിമ എന്നിവർ റിസർവോയർ ഭാഗത്തിറങ്ങി ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. പിന്നീട് ഇവരെ രക്ഷപ്പെടുത്തി. തൃശ്ശൂരിലെ ജൂബിലി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ രാത്രി പന്ത്രണ്ടരയ്ക്ക് അലീനയുടെയും ഉച്ചക്ക് ഒന്നരയോട് കൂടി ആൻ ഗ്രേസിന്റേയും മരണം സ്ഥിരീകരിക്കുകയായിരുന്നു.

Content Highlights : Peechi Dam accident: 3 died

To advertise here,contact us