പവിത്രന് പുതുജന്മം; ജീവനുണ്ടെന്ന് കണ്ടെത്തി മോർച്ചറിയിൽ നിന്ന് മാറ്റിയ വയോധികൻ്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

സംസ്കാരത്തിനുളള ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു

കണ്ണൂർ: ജീവനുണ്ടെന്ന് കണ്ടെത്തി കണ്ണൂരിൽ മോർച്ചറിയിൽ നിന്ന് മാറ്റിയ വയോധികന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. നിലവിൽ കണ്ണൂരിലെ എകെജി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് പവിത്രൻ. അതിനാടകീയമായിട്ടായിരുന്നു മരിച്ചെന്ന് കരുതിയ പവിത്രൻ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയത്.

കഴിഞ്ഞ ദിവസമാണ് കണ്ണൂർ പാച്ചപ്പൊയ്ക സ്വദേശി പവിത്രനെ മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് കൊണ്ടുപോയത്. മംഗളൂരു ഹെഗ്ഡെ ആശുപത്രിയിലെ വെൻ്റിലേറ്ററിൽ ഉണ്ടായിരുന്ന രോഗിയെയാണ് കണ്ണൂർ എകെജി ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നത്. പ്രാദേശിക ജനപ്രതിനിധികൾ സാക്ഷ്യപ്പെടുത്തിയതിൻ്റെ ഭാഗമായിട്ട് ആയിരുന്നു മോർച്ചറി അനുവദിച്ചത്. മംഗളൂരുവിൽ നിന്ന് വൈകീട്ട് പുറപ്പെട്ട ആംബുലൻസ് രാത്രിയോടെയാണ് കണ്ണൂർ ഹോസ്പിറ്റലിൽ എത്തിയത്.

Also Read:

Kerala
'പറഞ്ഞാല്‍ പറഞ്ഞത് ചെയ്യുന്നവരാണ്'; ജയിലിന് പുറത്ത് പടക്കവുമായി 'ബോ ചെ' ഫാന്‍സ്, ഹണി റോസിനെതിരെയും അധിക്ഷേപം

അന്ന് രാത്രിയിൽ തന്നെ പവിത്രൻ മരിച്ച വിവരം മാധ്യമങ്ങൾക്ക് നൽകുകയും സംസ്കാരത്തിനുളള ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുന്നതിനിടയിലാണ് ആശുപത്രി ഇലക്ട്രീഷനായ അനൂപിനും നൈറ്റ് സൂപ്പർവൈസറായ ആർ ​ജയനും കൈ അനങ്ങുന്നതായി തോന്നി. നാഡിമിഡിപ്പുള്ളതായി മനസ്സിലാക്കിയതോടെ ഉടൻ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

മംഗലാപുരത്തെ ഹെഗ്ഡെ ആശുപത്രിയിൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു പവിത്രൻ. ശ്വാസരോഗത്തെ തുടർന്നായിരുന്നു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത്. ആശുപത്രി ചിലവ് ആധികമായതിനാൽ പവിത്രനെ നാട്ടിലെ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

വെന്‍റിലേറ്റർ മാറ്റിയാൽ അധികനാൾ ആയുസ്സില്ലെന്നും ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചിരുന്നു. വെന്‍റിലേറ്ററിൽ നിന്നും മാറ്റി നാട്ടിലേക്ക് പുറപ്പെടുന്ന വഴിമധ്യേ പവിത്രന്റെ ശ്വാസം നിലച്ചതായി കണ്ടതോടെ മരിച്ച വിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചു. മോർച്ചറിയിലേക്ക് കൊണ്ടു പോകും വഴിയാണ് ജീവൻ്റെ തുടിപ്പ് കണ്ടെത്തിയത്.

Content Highlights: Improvement in the health status of an elderly person who was thought to be dead and shifted to the mortuary

To advertise here,contact us