പീച്ചി റോഡ് ജംഗ്ഷനില്‍ യുവാക്കള്‍ക്ക് വെട്ടേറ്റു; മൂന്ന് പേര്‍ക്ക് പരിക്ക്

രാത്രി ഒരുമണിയോടെയാണ് സംഭവം

തൃശൂര്‍: പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനില്‍ ഉണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് യുവാക്കള്‍ക്ക് വെട്ടേറ്റു. രാത്രി ഒരുമണിയോടെയാണ് സംഭവം ഉണ്ടായത്. മാരായ്ക്കല്‍ സ്വദേശി പ്രജോദ്, പീച്ചി സ്വദേശികളായ രാഹുല്‍, പ്രിന്‍സ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പ്രജോദിനെ ജൂബിലി മിഷന്‍ ആശുപത്രിയിലും മറ്റ് രണ്ടുപേരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Content Highlights: Youth attacked in Thrissur Three people were seriously injured

To advertise here,contact us